Quantcast

മൂക്കിൻ തുമ്പിലാണോ ദേഷ്യം? ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവക്കുള്ള സാധ്യത കൂടുതലെന്ന് പഠനം

ചെറിയ കോപം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുമെന്നും ഗവേഷകര്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    3 May 2024 5:34 AM GMT

ദേഷ്യവും ഹൃദയാരോഗ്യവും
X

ചിലർക്ക് ദേഷ്യം മൂക്കിൻ തുമ്പിലാണെന്ന് നാം കളിയാക്കി പറയാറുണ്ട്. തൊട്ടതിനും പിടിച്ചതിനുമെല്ലാം പെട്ടന്ന് ദേഷ്യപ്പെടുന്നവർക്ക് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത കൂടുതലാണെന്ന് പഠനറിപ്പോർട്ട്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ദേഷ്യവും ഹൃദയാഘാത സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് പറയുന്നത്.

ചെറിയ കോപം പോലും ഹൃദയാരോഗ്യത്തെ വഷളാക്കുമെന്നും ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചിലപ്പോൾ ഏതാനും മിനിറ്റ് മാത്രമേ നാം ദേഷ്യപ്പെടാറുണ്ടാകുകയൊള്ളൂ. എന്നാൽ ഇതുപോലും രക്തക്കുഴലുകളുടെ പ്രവർത്തനത്തെ മാറ്റിമറിച്ചേക്കാമെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. കൊളംബിയ യൂണിവേഴ്‌സിറ്റി ഇർവിംഗ് മെഡിക്കൽ സെന്റർ, യേൽ സ്‌കൂൾ ഓഫ് മെഡിസിൻ, ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ആരോഗ്യവാന്മാരായ 280 പേരെയാണ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. ഇവരെ നാലു ഗ്രൂപ്പുകളായി തിരിക്കുകയും അവരിൽ ദേഷ്യം ഉണർത്തുന്ന സംഭവങ്ങൾ ഓർമിപ്പിക്കുകയും ചെയ്തു. ഇവരുടെ രക്തസാമ്പിളുകൾ ശേഖരിക്കുകയും കോപം വന്നതിനും ശേഷവുമുള്ള രക്തപ്രവാഹവും സമ്മർദവും അളക്കുകകയും ചെയ്തു. കോപം വന്നവരിൽ രക്തക്കുഴലിൽ കാര്യമായ മാറ്റം വന്നതായി ഗവേഷകർ കണ്ടെത്തിയെന്നും പഠത്തിൽ പറയുന്നു.

മറ്റ് രോഗങ്ങളാൽ വലയുന്നവരിൽ ദേഷ്യം പോലുള്ള തീവ്രവികാരങ്ങൾ ഹൃദയസംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കുമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഡെയ്ചി ഷിംബോ പറഞ്ഞു. സ്ഥിരമായി കോപമടക്കമുള്ള വികാരങ്ങൾ പ്രകടപ്പിക്കുന്നവരിൽ കാലക്രമേണ കാർഡിയോവാസ്‌കുലർ സിസ്റ്റത്തെ ബാധിക്കുമെന്നും പിന്നീടത് ഗുരുതരമായ പ്രത്യാഘാതത്തിലേക്ക് നീങ്ങുമെന്നും ഗവേഷകർ പറയുന്നു. ഹൃദയാരോഗ്യത്തിന് സമ്മർദവും ദേഷ്യം പോലുള്ള വികാരങ്ങളും നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യവും ഗവേഷകർ പഠനറിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്.

TAGS :

Next Story