Quantcast

പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍

കർഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് സച്ചിന്‍റെ ട്വീറ്റ്.

MediaOne Logo

  • Published:

    3 Feb 2021 4:13 PM GMT

പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, തീരുമാനമെടുക്കാന്‍ ഇന്ത്യക്കാര്‍ക്ക് അറിയാം: സച്ചിന്‍
X

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ ലഭിക്കുകയാണ്. പിന്നാലെ രാജ്യത്തിന് പുറത്തുള്ളവര്‍ അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പുമായി രാജ്യത്തെ സെലിബ്രിറ്റികളും രംഗത്തെത്തി. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചതിങ്ങനെ-

ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍

#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ്‌ ടാഗിനൊപ്പമാണ് സച്ചിന്‍റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് ട്വീറ്റ്.

ये भी पà¥�ें- കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തൻബർഗും റിഹാനയും

ട്വിറ്ററിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള രാജ്യാന്തര പോപ്പ് താരം റിഹാന, കർഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്താണ് നമ്മള്‍ സംസാരിക്കാത്തതെന്ന് ട്വീറ്റ് ചെയ്തിരുന്നു. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തൻബർഗും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

പിന്നാലെ രൂക്ഷ വിമർശനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. സെ​ന്‍സേ​ഷ​ണല്‍ ഹാ​ഷ് ടാ​ഗു​ക​ളും ക​മ​ന്‍റു​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത് ചില പ്രശസ്തരുടെ പതിവാണെന്നാണ് വി​ദേ​ശ​കാ​ര്യ ​മ​ന്ത്രാ​ല​യം പ്രതികരിച്ചത്. ചില നിക്ഷിപ്‌ത താല്‍പര്യക്കാര്‍ കര്‍ഷക സമരത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്. കർഷകരുടെ ക്ഷേമത്തിനും സുസ്ഥിതിക്കും വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

ये भी पà¥�ें- കർഷക സമരത്തിന് അന്താരാഷ്‌ട്ര പിന്തുണയേറുന്നു; രൂക്ഷ പ്രതികരണവുമായി കേന്ദ്രം

സിനിമ താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി നിർമാതാവും സംവിധായകനുമായ കരൺ ജോഹർ തുടങ്ങിയവര്‍ കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി. ‘ഇന്ത്യയ്‌ക്കോ ഇന്ത്യൻ നയങ്ങൾക്കോ എതിരായ തെറ്റായ പ്രചാരണങ്ങളിൽ വീഴരുത്. എല്ലാ ആഭ്യന്തര കലഹങ്ങളും മാറ്റിവച്ച് ഈ മണിക്കൂറിൽ ഐക്യത്തോടെ നിൽക്കേണ്ടത് പ്രധാനമാണ്. കർഷകർ രാജ്യത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രകടമാണ്’– വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ച് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.

ये भी पà¥�ें- കര്‍ഷക പ്രക്ഷോഭത്തിന് ആഗോള പിന്തുണ; സിനിമ താരങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

‘പ്രക്ഷുബ്ധമായ കാലത്താണു നാം ജീവിക്കുന്നത്, ഓരോ സമയത്തും വിവേകവും ക്ഷമയും ആവശ്യമാണ്. പരിഹാരം കണ്ടെത്താൻ ഒരുമിച്ച് ശ്രമിക്കാം. നമ്മെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുത്’– കരൺ ജോഹർ പറഞ്ഞു.

‘അർധ സത്യത്തേക്കാൾ അപകടകരമായ ഒന്നുമില്ല. എല്ലായ്പ്പോഴും കാര്യങ്ങളെക്കുറിച്ച് സമഗ്രമായ വീക്ഷണം പുലർത്തണം.’– കേന്ദ്രത്തെ പിന്തുണച്ച് സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ നയങ്ങള്‍ക്കെതിരായ തെറ്റായ പ്രചരണങ്ങളില്‍ വീഴരുതെന്ന് അജയ് ദേവ്‍ഗണും ട്വീറ്റ് ചെയ്തു.

ये भी पà¥�ें- 'അന്ന് ദ്രാവിഡ് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത് എത്രയോ നന്നായിപ്പോയി' സച്ചിന്‍റെ ട്വീറ്റിന് താഴെ വിമര്‍ശനവുമായി ആരാധകര്‍

TAGS :

Next Story