നിയന്ത്രണം കടുക്കും; പെട്രോളിയം മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കരുതെന്ന് സൗദി ഊർജകാര്യമന്ത്രാലയം

നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം

Update: 2026-02-20 16:51 GMT

റിയാദ്: പെട്രോളിയം, പെട്രോകെമിക്കൽ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണവുമായി സൗദി ഊർജകാര്യമന്ത്രാലയം. ഔദ്യോഗിക ലൈസൻസില്ലാതെ ഈ മേഖലയിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്ന് മന്ത്രാലയം നിർദ്ദേശം നൽകി. 

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വാങ്ങലും വിൽക്കലും, ഗതാഗതം, സംഭരണം, ഇറക്കുമതി, കയറ്റുമതി, പാക്കേജിംഗ്, പ്രോസസ്സിങ് തുടങ്ങി എല്ലാ പ്രവർത്തനങ്ങൾക്കും മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിലുള്ള സുരക്ഷയും വിശ്വാസ്യതയും വർദ്ധിപ്പിക്കുക, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ തടയുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്യുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News