അക്രമികളിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ചു; മുസ്‌ലിം വിദ്വേഷ ആക്രമണമെന്ന് കുടുംബം

ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിൽ 35കാരനായ ഉമർദീനാണ് വെടിയേറ്റ് മരിച്ചത്

Update: 2026-02-20 16:40 GMT

ന്യുഡൽഹി: മകനെ ആൾക്കൂട്ട മർദനത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് യുവാവ് മരിച്ചു. മതവിദ്വേഷമാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണവുമായി കുടുംബം രംഗത്തെത്തി. ഫെബ്രുവരി 17 ന് കിഴക്കൻ ഡൽഹിയിലാണ് സംഭവം. 35 വയസുകരനായ മുഹമ്മദ് ഉമർദീനാണ് ആക്രമികളുടെ വെടിയേറ്റ് മരിച്ചത്.

നന്ദ് നഗ്രിയിലെ ബി-1 ബ്ലോക്കിലുള്ള സർക്കാർ സ്‌കൂളിന് സമീപം വെച്ച് തന്റെ മകനെ ഒരു കൂട്ടം ആളുകൾ മർദിക്കുന്ന വിവരമറിഞ്ഞാണ് ഉമർദീൻ സംഭവസ്ഥലത്ത് എത്തിയത്. മകനെ അക്രമികളിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഉമർദീന് വെടിയേറ്റ് മരിച്ചത്. മുസ്‌ലിം  മത വിദ്വേഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉമർദീന്റെ കുടുംബം പറഞ്ഞു. വിദ്വേഷപരമായ വാക്കുകളും ആക്രമികൾ പറഞ്ഞിരുന്നു.

Advertising
Advertising

വാക്കേറ്റത്തിനിടെ അക്രമികൾ സമീപത്തെ വീടിന് ഉള്ളിലേക്ക് പോവുകയും അവിടെ നിന്ന് അസഭ്യം പറയുകയും ചെയ്തു. തുടർന്ന്, സംഘത്തിലൊരാൾ തോക്കുമായി പുറത്തുവന്ന് ഉമർദീന്റെ നെഞ്ചിലേക്ക് വെടിവെക്കുകയായിരുന്നു. ആക്രമണസമയത്ത് സമീപത്ത് ഉണ്ടായിരുന്ന ആളുകൾ അത് കണ്ടിട്ടുണ്ടെന്നും ഉമർദീന്റെ വീട്ടുകാർ പറഞ്ഞു. വെടിയേറ്റ ഉമർദീനെ ഭാര്യ ഉടൻ ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികളായ സോനു, സർദാർ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമർദീന്റെ ബന്ധുക്കളും നാട്ടുകാരും ജിടിബി ആശുപത്രി പരിസരത്ത് പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അധികൃതർ ഉറപ്പു നൽകിയതിനെ തുടർന്നാണ് മൃതദേഹം സംസ്‌ക്കരിക്കാൻ കുടുംബം തയ്യാറായത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിദ്വേഷ ആക്രമണം എന്ന കുടുംബത്തിന്റെ ആരോപണം ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News