മതേതര കക്ഷികളെ അധികാരത്തിലേറ്റണമെന്ന് കാന്തപുരം
ബി.ജെ.പിയെ കുറ്റപ്പെടുത്തിയ പ്രസംഗത്തിനിടയില്‍ ഒരിക്കല്‍പോലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചില്ല
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മതേതര കക്ഷികളെ അധികാരത്തിലേറ്റണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രം ഭരിക്കുന്നവര്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ കണ്ടില്ലന്ന് നടിക്കുകയാണന്ന് കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി കാന്തപുരം പറഞ്ഞു. എസ്.എസ്.എഫിന്റെ ഭാരതയാത്രയുടെ സമാപന സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പിലെടുക്കേണ്ട നിലപാട് കാന്തപുരം, അണികളോട് വ്യക്തമാക്കിയത്.
മോദിയോടും കേന്ദ്ര സര്‍ക്കാരിനോടും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് മ്യദു സമീപനമാണന്ന വിമര്‍ശനങ്ങള്‍ നിനില്‍ക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിനെതിരായ നിലപാട് കാന്തപുരം കടുപ്പിച്ചത്. ബി.ജെ.പിയെ കുറ്റപ്പെടുത്തിയ പ്രസംഗത്തിനിടയില്‍ ഒരിക്കല്‍പോലും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ചില്ല.
എസ്.എസ്.എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ് സഫര്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍വെച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരായ നിലപാട് കാന്തപുരം എടുത്തത്. സമസ്ത എ.പി വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്തു.