മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായിരുന്നു.

Update: 2020-02-09 02:11 GMT

മുതിർന്ന ആർ.എസ്‍.എസ് പ്രചാരകന്‍ പി.പരമേശ്വരൻ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒറ്റപ്പാലത്തായിരുന്നു അന്ത്യം. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്നു. സംഘപരിവാറിന്റെ കേരളത്തിലെ താത്വിക ആചാര്യനും ജനസംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു പി.പരമേശ്വരൻ.

എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ സംഘപരിവാര്‍ പ്രവര്‍ത്തന മണ്ഡലത്തില്‍ നിറഞ്ഞു നിന്ന വ്യക്തിയായിരുന്നു പി പരമേശ്വരൻ. ആര്‍.എസ്.എസിന്റെ വിഭാഗീയ രാഷ്ട്രീയത്തിന് വേണ്ടി നടത്തിയ നിരവധി പ്രസ്താവനകള്‍ വലിയ കോലാഹലം സൃഷ്ടിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽ ശിക്ഷയനുഭവിച്ച പരമേശ്വരന് പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു. പി പരമേശ്വരന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളടക്കം നിരവധി പ്രമുഖര്‍ അന്ത്യോപചാരമർപ്പിക്കാൻ എത്തി.

Advertising
Advertising

ആയുര്‍വേദ ചികിത്സക്കായി പാലക്കാട് ഒറ്റപ്പാലത്തെത്തിയ പരമേശ്വരന്‍ രാത്രി തങ്ങിയ സുഹൃത്തിന്റെ വീട്ടില്‍വെച്ചായിരുന്നു മരണം സംഭവിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെ മൃതദേഹം എറണാകുളം എളമക്കരയിലെ ആർ.എസ്.എസ് ആസ്ഥാനത്തെത്തിച്ചു. വൈകീട്ട് നാല് മണി വരെ പൊതുദർശനത്തിന് വെക്കും. പിന്നീട് തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും. അവിടെ പൊതുദര്‍ശനത്തിന് വെച്ച ശേഷം നാളെ ഉച്ചക്ക് 2.30ന് ജന്മനാട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴ മുഹമ്മയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.

Full View
Tags:    

Similar News