'മകളുടെ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി വലിച്ചെറിഞ്ഞു, ഗൗരവമായി അന്വേഷിച്ചില്ല'; DYSP മധു ബാബുവിനെതിരെ വീണ്ടും പരാതി

വിവാഹം കഴിഞ്ഞ് നാലാം മാസത്തിലാണ് ആസിയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2025-09-10 07:40 GMT

മലപ്പുറം: ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ വീണ്ടും പരാതി. മകള്‍ ആസിയയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതി ഒതുക്കി തീര്‍ത്തുവെന്ന് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി സലീന ആരോപിച്ചു.

അന്വേഷണവുമായി ബന്ധപ്പെട്ട പരാതി മധു ബാബു വലിച്ചെറിഞ്ഞു. വിവാഹം കഴിഞ്ഞ് നാലാം മാസത്തിലാണ് ആസിയയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവിന് എതിരെയുള്ള പരാതി ഗൗരവമായി അന്വേഷിച്ചില്ലെന്നും സലീന പറയുന്നു.

അതേസമയം, മധു ബാബു തൊടുപുഴ DYSP ആയിരിക്കെ ക്രൂരമായി മര്‍ദ്ദിച്ചു എന്ന് പരാതി. തൊടുപുഴ സ്വദേശി മുരളീധരനാണ് പരാതി ഉന്നയിച്ചത്. പരാതി നല്‍കിയിട്ടും ഇടപെടല്‍ ഉണ്ടായില്ല. കേസ് ഒത്തുതീര്‍ക്കാന്‍ പലരും ശ്രമം നടത്തി. നീതിയാണ് ആവശ്യമെന്ന് മുരളീധരന്‍ വി കെ പറയുന്നു. 2022 ഡിസംബറിലാണ് സംഭവം.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News