സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസ്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്

മുസ്‌ലിം ലീഗ് നേതാവും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ നാലകത്ത് ബഷീറാണ് ഒന്നാം പ്രതി

Update: 2026-06-07 04:54 GMT

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൻ്റെ വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിശദാംശങ്ങൾ മീഡിയവണിന്.

2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിലായിരുന്നു ലക്ഷങ്ങളുടെ ക്രമക്കേട്. ഭരണം മാറിയതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ്, വിജിലൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കി നടക്കാവ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എം. മെഹബൂബിനെ കൂടാതെ മുസ്‌ലിം ലീഗ് നേതാവും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ നാലകത്ത് ബഷീർ, സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികൾ.

Advertising
Advertising

നാലകത്ത് ബഷീറിനെ ഒന്നാം പ്രതിയും പരിപാടിയുടെ സംഘാടക സമിതി ചെയർമാനായിരുന്ന നിലവിലെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ് മൂന്നാം പ്രതിയുമാണ്.

ബഷീർ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 34 ലക്ഷം രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും 7,94,000 രൂപയും വാങ്ങിച്ചെടുത്തതായും മറ്റു പല മേഖലകളിൽ നിന്നായി 1.24 കോടിയോളം രൂപ ശേഖരിച്ച് മറ്റ് നാലു പ്രതികളും ചേർന്ന് കണക്കുകൾ സൂക്ഷിക്കാതെ ക്രമക്കേട് നടത്തിയതായും പണം ദുരുപയോഗം ചെയ്ത് സംസ്ഥാന വോളിബോൾ അസോസിയേഷനോട് വിശ്വാസവഞ്ചന നടത്തിയെന്നുമാണ് നടക്കാവ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. 

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News