ഗ്രില്ല് കുത്തി തുറന്ന് അകത്തേക്ക്; ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

മോഷണ സമയത്ത് സോമശേഖരൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്

Update: 2026-06-07 06:31 GMT

തൃശൂർ: ഗൃഹനാഥനെ കെട്ടിയിട്ട് വൻ സ്വർണക്കവർച്ച. ഒല്ലൂക്കര ചെറുവാറ സോമശേഖരന്റെ വീട്ടിൽ നിന്ന് 45 പവൻ സ്വർണം കവർന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്നാണ് അകത്തു കടന്നത്. മോഷ്ടാക്കൾ സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ട് അലമാരയിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

കള്ളന്മാർ രക്ഷപ്പെട്ടതിന് പിന്നാലെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. മണ്ണുത്തി എസ്എച്ച് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മോഷണ സമയത്ത് സോമശേഖരൻ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News