Quantcast

ആനന്ദക്കല്യാണം തിയറ്ററിലേക്ക്

വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്യാണം'.

MediaOne Logo

  • Published:

    3 Feb 2021 4:28 AM GMT

ആനന്ദക്കല്യാണം തിയറ്ററിലേക്ക്
X

നവാഗതനായ പി.സി.സുധീർ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്യാണം റിലീസിന് ഒരുങ്ങി. വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി പാടിയ ചിത്രം കൂടിയാണ് ആനന്ദക്കല്യാണം'. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാൻ ചിത്രം നിർമ്മിക്കുന്നു. അഷ്കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു .

ഹൃദയഹാരികളായ ഒരുപിടി ഗാനങ്ങളാണ് ഈ സിനിമയുടെ പുതുമ. ഫാമിലി എന്‍ര്‍ടെയ്നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി സി സുധീര്‍ പറഞ്ഞു. ആക്ഷനും കോമഡിയുമുള്ള ആനന്ദകല്ല്യാണം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്നതാണ്.

അഷ്കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂർ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂർ ബീബ കെ.നാഥ്, സജിത മുരളിധരൻ. സംഗീതം - രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊജക്റ്റ് ഡിസൈനര്‍ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്സ് - ഹബീബ് നീലഗിരി , മുസ്തഫ അയ്ലക്കാട്, ജയ്സൺ ഗുരുവായൂർ പബ്ലിസിറ്റി ഡിസൈന്‍സ് - മനോജ് ഡിസൈന്‍, ഫിനാൻസ് കൺട്രോളർ - റാഫി നരണിപ്പുഴ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.ഈ സിനിമ സെവൻ ടു ഫിലിംസും ബി ഇലവൻ മൂവീസും ഉടൻ തിയറ്ററിൽ എത്തിക്കുന്നു

TAGS :

Next Story