< Back
Entertainment
Entertainment
ദിലീപ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് നടന്‍ അനൂപ് ചന്ദ്രന്‍
|2 Jun 2018 11:25 AM IST
ദിലീപ് അപമര്യാദയായി പെരുമാറി. മൗസ് ആൻറ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തന്നെ തെറി പറഞ്ഞത്.തന്റെ നിരവധി അവസരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ. ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് തന്നോട് ദിലീപ് അപമര്യാദയായി പെരുമാറി. മൗസ് ആൻറ് ക്യാറ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് തന്നെ തെറി പറഞ്ഞത്.തന്റെ നിരവധി അവസരങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. മിമിക്രി കലക്കെതിരെ പ്രതികരിച്ചെന്നാരോപിച്ചാണ് തനിക്കെതിരെ ദിലീപ് പ്രതികാരം ചെയ്തതെന്നും അനൂപ് ചന്ദ്രൻ അന്വഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ചലച്ചിത്ര രംഗത്ത് നിന്നും ദിലീപിന് പിന്തുണ വർധിക്കുന്ന സാഹചര്യത്തിലാണ് അനൂപ് ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.