< Back
America
US soldier killed in Iran attack in Riyadh
America

ഇറാൻ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; അഞ്ച് സൈനികർക്ക് ഗുരുതര പരിക്ക്

അഹമ്മദലി ശര്‍ഷാദ്
|
1 March 2026 9:05 PM IST

ഇറാൻ യുദ്ധക്കപ്പൽ തകർത്തതായി യുഎസ് അവകാശപ്പെട്ടു

റിയാദ്: ഇറാൻ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു. അഞ്ച് സൈനികർക്ക് ഗുരുതര പരിക്കേറ്റതായും യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരികരിച്ചു. നിരവധിപേർക്ക് നിസാര പരിക്കുണ്ട്.

ഇറാൻ യുദ്ധക്കപ്പൽ തകർത്തതായി യുഎസ് അവകാശപ്പെട്ടു. കപ്പൽ കടലിലേക്ക് താഴ്ന്നതായും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അതിനിടെ തെഹ്‌റാനിൽ വീണ്ടും ഇസ്രായേൽ കനത്ത ആക്രമണം തുടങ്ങി. രാത്രിയോടെയാണ് ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്.

യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ കപ്പലിന് നേരെയുള്ള നാല് ആക്രമണങ്ങളും പ്രതിരോധിച്ചതായി യുഎസ് അവകാശപ്പെട്ടു. കപ്പലിന് നേരെയുള്ള നാല് ആക്രമണങ്ങളും പ്രതിരോധിച്ചു. ആർക്കും പരിക്കോ കപ്പലിന് നാശനഷ്ടമോ ഇല്ലെന്ന് യുഎസ് സൈന്യം വ്യക്തമാക്കി.

ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മറ്റൊരു രാജ്യത്തിന്റെ നേതാവിനെ വിദേശ സൈന്യം വധിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത് യുദ്ധത്തെ കൂടുതൽ അപകടകരവും സങ്കീർണവുമാക്കും. ഇത് യുദ്ധത്തിന് പുതിയ തലം നൽകുമെന്നും അരാഗ്ചി പറഞ്ഞു.

Similar Posts