< Back
America
ഭരണകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല യുഎസ് ഭരിക്കുമെന്ന് ട്രംപ്; മദുറോയുടെ ചിത്രം പുറത്തുവിട്ടു
America

ഭരണകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല യുഎസ് ഭരിക്കുമെന്ന് ട്രംപ്; മദുറോയുടെ ചിത്രം പുറത്തുവിട്ടു

Web Desk
|
3 Jan 2026 10:50 PM IST

മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ ഷോ കാണുന്നതുപോലെയാണ് രാത്രിയിൽ താൻ കണ്ടതെന്ന് ട്രംപ് പറഞ്ഞു

വാഷിങ്ടൺ: ഭരണകൈമാറ്റം ഉണ്ടാകുന്നത് വരെ വെനസ്വേല യുഎസ് ഭരിക്കുമെന്ന് ഡോണൾഡ് ട്രംപ്. സാധാരണ ആക്രമണമാണ് വെനസ്വേലയിൽ നടത്തിയത്. മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെത്തിക്കും. ഇവരെ അമേരിക്കൻ നിയമവ്യവസ്ഥക്ക് മുന്നിൽ കൊണ്ടുവരും. ലഹരിക്കടത്തിലാണ് വിചാരണ നേരിടേണ്ടിവരികയെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ ഷോ കാണുന്നതുപോലെയാണ് രാത്രിയിൽ താൻ കണ്ടതെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലയിലെ സൈനിക നടപടിക്കായി കാലാവസ്ഥ മെച്ചപ്പെടുന്നതിന് നാല് ദിവസം കാത്തിരുന്നു. മദുറോയെ പിടികൂടിയ യുഎസ് സൈന്യത്തിലെ ചിലർക്ക് പരിക്കുകൾ സംഭവിച്ചെന്നും ആർക്കും ജീവാപായം ഉണ്ടായിട്ടില്ലെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത മദുറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. കണ്ണുകൾ കെട്ടിയ നിലയിലാണ് മദുറോ. ഓപ്പറേഷനിൽ പങ്കെടുത്ത സൈനികരെ ട്രംപ് അഭിനന്ദിച്ചു. ആവശ്യമെങ്കിൽ വെനസ്വേലയെ ഇനിയും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ യുഎസ് സൈനിക നടപടിയെ ഇസ്രായേൽ സ്വാഗതം ചെയ്തു.

Similar Posts