< Back
America
We will stand with the stranger today tomorrow and coming days Says Mamdani
America

ചരിത്രത്തിൽ ആദ്യമായി ന്യൂയോർക്ക് സിറ്റി ഹാളിൽ ഇഫ്താർ സംഘടിപ്പിച്ച് സൊഹ്‌റാൻ മംദാനി

അഹമ്മദലി ശര്‍ഷാദ്
|
12 March 2026 8:03 PM IST

ഇഫ്താർ എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മംദാനി പറഞ്ഞു

ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ന്യൂയോർക്ക് സിറ്റി ഹാളിൽ മേയർ സൊഹ്റാൻ മംദാനിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ഇഫ്താർ സംഘടിപ്പിച്ചു. ചരിത്രപ്രസിദ്ധമായ സർക്കാർ കെട്ടിടത്തിനുള്ളിൽ പ്രമുഖ നേതാക്കൾ, നഗരത്തിലെ ഉദ്യോഗസ്ഥർ, താമസക്കാർ തുടങ്ങിയവർ നോമ്പ് തുറക്കാനായി ഒത്തുകൂടി. ഇഫ്താർ എല്ലാ വൈവിധ്യങ്ങളെയും ഉൾക്കൊള്ളാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മംദാനി പറഞ്ഞു. 2016 ജനുവരി ഒന്നിനാണ് ന്യൂയോർക്ക് നഗരത്തിന്റെ ആദ്യ മുസ്‌ലിം മേയറായി മംദാനി അധികാരമേറ്റത്.

ഇസ്രായേൽ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെയും കുടുംബത്തെയും ഇഫ്താറിൽ പങ്കെടുപ്പിച്ചതിൽ വിമർശനവുമായി സയണിസ്റ്റ് അനുകൂലികൾ രംഗത്തെത്തി. തന്റെ ഭാര്യ്‌ക്കൊപ്പം മഹ്മൂദ് ഖലീലിനെയും ഭാര്യ നൂറിനെയും മകൻ ഡീനിനെയും സ്വീകരിച്ച വിവരം മംദാനി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സിറിയയിൽ ജനിച്ച മഹ്മൂദ് ഖലീൽ കൊളംബിയ സർവകലാശാലയിലെ മുൻ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം ആദ്യം യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഗ്രീൻ കാർഡ് അപേക്ഷയിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് ട്രംപ് ഭരണകൂടം ഖലീലിനെ നാടുകടത്താനുള്ള നീക്കത്തിലാണ്. ഖലീൽ ഹമാസ് അനുകൂലിയാണെന്നാണ് യുഎസ് ഭരണകൂടം ആരോപിക്കുന്നത്. അമേരിക്കയുടെ വിദേശനയ താത്പര്യങ്ങൾക്ക് ഭീഷണിയാകുന്ന വ്യക്തികളെ നാടുകടത്താൻ അനുവദിക്കുന്ന പ്രത്യേക നിയമം ഇദ്ദേഹത്തിനെതിരെ പ്രയോഗിക്കാനാണ് നീക്കം.


Similar Posts