< Back
Art and Literature
Art and Literature
അഫ്രീന്‍ ഫാത്തിമ
|15 Jun 2022 4:50 PM IST
കവിത

അഫ്രീന്‍ ധീര ആയവള്‍ എന്നത്രെ
ആ പേരിനു അര്‍ഥം
ഫാത്തിമ സ്വര്‍ഗത്തിനും
പിതാവിനും പ്രിയങ്കരി
ഏറ്റവും ഉത്തമ വനിതാരത്‌നം
സഹസ്രാബ്ധങ്ങള്‍ക്കിപ്പുറം
രണ്ടും യോജിച്ചു ഒരു നാമം
ഉണ്ടായിട്ടുണ്ടാവില്ല
അതങ്ങനാണ്
ഇതിഹാസങ്ങള്‍
നൂറ്റാണ്ടുകളില്‍ ഒന്ന് മാത്രമല്ലെ പിറക്കൂ
നിന്റെ ധൈര്യം
അചഞ്ചല ഭക്തി
ആത്മാഭിമാനം
പോരാട്ട വീര്യം
ചരിത്രത്തില്‍ നിന്നും
നിനക്കൊപ്പം ഒഴുകിവന്നതാണ്
ആ ഒഴുക്കിനെ തടയാന്‍
കാവി കോട്ടകള്‍ക്കും
കാവി വിഷം വാലിലും നാവിലും വഹിക്കും
തേള്‍വണ്ടികള്‍ക്കും ആകില്ല
അഫ്രീന്‍ ആ പേരില്‍ വിറയ്ക്കട്ടെ കാവികോട്ടകള്‍
നീ കടപുഴക്കുക തന്നെ ചെയ്യും
ഞെരിച്ചമര്‍ത്തുക
തന്നെ ചെയ്യും
അഫ്രീന്‍ നീ ധീര
ഫാത്തിമ നീ ദൈവത്തിന്‍ പ്രിയപുത്രി
നീ ജയിക്കും നീ നയിക്കും.
