< Back
Art and Literature

Art and Literature
കാണാതായവര്‍
|19 July 2022 10:27 AM IST
| കവിത
പ്രിയപ്പെട്ടവരുമൊത്ത്
കഥയും കാര്യവും
പറയുന്നതിനിടയില്‍
വിളിച്ചു കൊണ്ടു പോയവര്‍
ആരായിരിക്കും.
രാത്രിയില്‍ മാത്രം
സത്യത്തെ തേടിയിറങ്ങുന്ന
ഇരുട്ടിന്റെ കൂട്ടുകാര്‍.

കാണാതായവര്‍
ഒറ്റ രാത്രി കൊണ്ട്
ഒളിച്ചോടിയവര്‍ ആയിരിക്കില്ല.
സത്യത്തിനു വേണ്ടി
എന്തു നല്‍കുമെന്ന്
ചോദിച്ചപ്പോള്‍ സ്വന്തം
ജീവിതം തന്നെ പകരം
നല്‍കിയവര്‍ ആയിരിക്കും.
ഏത് ഇരുട്ടിലും അവരുടെ
തുറന്ന കണ്ണുകള്‍
നക്ഷത്രങ്ങള്‍ പോലെ
കത്തിജ്വലിക്കുന്നുണ്ടാവും.
അവരെ തേടി അലയേണ്ടതില്ല.
സത്യത്തെ ആത്മാര്‍ത്ഥമായി
പ്രണയിക്കുക..
അവര്‍ നമ്മില്‍
തന്നെയുണ്ടാവും.
