< Back
Athletics
ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം; പി.യു ചിത്രക്ക്  പൗരാവലിയുടെ സ്വീകരണം
Athletics

ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം; പി.യു ചിത്രക്ക് പൗരാവലിയുടെ സ്വീകരണം

Web Desk
|
11 Sept 2018 6:40 PM IST

ഏഷ്യൻ ഗെയിംസിൽ ആയിരത്തി അഞ്ഞൂറു മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ പി.യു ചിത്രക്ക് ഉജ്വല സ്വീകരണമാണ് പാലക്കാട് ലഭിച്ചത്.

ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പി.യു ചിത്രക്ക് പാലക്കാട് പൌരാവലിയുടെ ഊഷ്മള സ്വീകരണം. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി ഗെയിംസില്‍ മത്സരിച്ചത് ആഫ്രിക്കന്‍ വംശജരായ താരങ്ങളാണെന്നും അതിനാലാണ് സ്വര്‍ണം നഷ്ടപെട്ടതെന്നും പി.യു ചിത്ര പറഞ്ഞു.

ഏഷ്യൻ ഗെയിംസിൽ ആയിരത്തി അഞ്ഞൂറു മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ പി.യു ചിത്രക്ക് ഉജ്വല സ്വീകരണമാണ് പാലക്കാട് ലഭിച്ചത്. ഏഷ്യൻ ഗെയിംസിൽ തനിക്കെതിരെ മത്സരിച്ചവർ ഏഷ്യൻ താരങ്ങളല്ലെന്നും ഇതിന് മുമ്പ് ഇവരെ ഏഷ്യൻ ഗെയിംസിൽ കണ്ടിട്ടില്ലെന്നും പി.യു ചിത്ര പറഞ്ഞു.

ഈ വർഷത്തെ ഏഷ്യൻ ഗെയിംസ് മികച്ച അനുഭവമായിരുന്നുവെന്നും ഇനി തന്റെ ലക്ഷ്യം ഒളിമ്പിക്സാണെന്നും പി.യു ചിത്ര പറഞ്ഞു. എം.ബി രാജേഷ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ എന്നിവർ ചേർന്നാണ് പി.യു ചിത്രയെ സ്വീകരിച്ചത്.

Similar Posts