< Back
Athletics
സംസ്ഥാന സ്കൂള്‍ കായികമേള; എറണാംകുളം മുന്നേറ്റം തുടരുന്നു
Athletics

സംസ്ഥാന സ്കൂള്‍ കായികമേള; എറണാംകുളം മുന്നേറ്റം തുടരുന്നു

Web Desk
|
27 Oct 2018 9:53 AM IST

മാര്‍ബേസിലിന്റെ ആദര്‍ശ് ഗോപിക്കും സല്‍മാന്‍ ഫാറൂഖിനും ഇരട്ട സ്വര്‍ണം.

അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുന്നു. സ്കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാര്‍ ബേസിലും സെന്റ് ജോര്‍ജുമാണ് മുന്നില്‍. മേളയില്‍ മാര്‍ബേസിലിന്റെ ആദര്‍ശ് ഗോപിയും സല്‍മാന്‍ ഫാറൂഖും ഇരട്ട സ്വര്‍ണം നേടി.

മുപ്പത്തി ആറ് ഇനങ്ങൾ പിന്നിട്ടപ്പോൾ 98 പോയന്റോടെ എറണാംകുളം മുന്നേറ്റം തുടരുകയാണ്. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളാണ് യഥാക്രമം രണ്ട് മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

സ്കൂൾ വിഭാഗത്തിൽ, മൂന്നു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമായി 25 പോയിന്റുള്ള മാര്‍ ബേസിൽ ഒന്നാമതും, രണ്ട് സ്വര്‍ണവും, മൂന്ന് വെള്ളിയും, നാല് വെങ്കലവുമായി കോതമംഗലം സെന്റ് ജോര്‍ജ് രണ്ടാമതുമാണ്.

വേഗമേറിയ താരത്തെ കണ്ടെത്തുന്ന നൂറ് മീറ്റര്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.

Similar Posts