< Back
Auto
എക്‌സ് പൾസിന്റെ പുതിയ രൂപം വരുന്നു; എക്‌സ് പൾസ് 200 4 V
Auto

എക്‌സ് പൾസിന്റെ പുതിയ രൂപം വരുന്നു; എക്‌സ് പൾസ് 200 4 V

Web Desk
|
5 Oct 2021 10:04 PM IST

നേരത്തെ തന്നെ ഇത്തരത്തിലൊരു മോഡൽ പുറത്തിറങ്ങുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഹീറോ തന്നെ മോഡലിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്.

റോയൽ എൻഫീൽഡിന്റെ ഹിമാലയ ഓഫ്‌റോഡ് ബൈക്കുകളുടെ ലോകത്ത് രാജാവായി വാഴുമ്പോഴാണ് 2019 ൽ ഹീറോ അവരുടെ ബജറ്റ് ഓഫ് റോഡറായ എക്‌സ് പൾസ് 200 അവതരിപ്പിച്ചത്. പിന്നെ കണ്ടത് ഇന്ത്യൻ ഓഫ്‌റോഡ് ബൈക്കുകളുടെ ലോകത്ത് എക്‌സ് പൾസിന്റെ വസന്തകാലമായിരുന്നു.

ഇപ്പോൾ ഇതാ എക്‌സ് പൾസിന് ചെറിയൊരു മുഖം മാറ്റിയ രൂപം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഹീറോ. എക്‌സ് പൾസ് 200 4വി എന്നാണ് പുതിയ മോഡലിന്റെ പേര്. പേര് സൂചിപ്പിക്കും പോലെ തന്നെ ഫോർ വാൽവ് സിലിണ്ടർ തന്നെയാണ് പുതിയ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത.

View this post on Instagram

A post shared by Hero MotoCorp (@heromotocorp)



നേരത്തെ തന്നെ ഇത്തരത്തിലൊരു മോഡൽ പുറത്തിറങ്ങുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഹീറോ തന്നെ മോഡലിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. അത് അനുസരിച്ച് വാഹനത്തിന്റെ പഴയ രൂപത്തിൽ നിന്ന് വലിയ മാറ്റം വന്നിട്ടില്ല. ചെറിയ ചില മാറ്റങ്ങൾ മാത്രം വരുത്താനാണ് സാധ്യത. അതേസമയം 199.6 സിസി കരുത്തുള്ള ലിക്വിഡ് കൂൾഡ് എഞ്ചിനൊപ്പം ഫോർ വാൽവ് സിലിണ്ടർ കൂടി വരുന്നതോടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാണ് സാധ്യത.

Similar Posts