< Back
Auto
കുതിച്ചുപായാൻ ഉറുസ് പെർഫോമെന്റെ; സൂപ്പർ എസ്‌യുവി അവതരിപ്പിച്ച് ലംബോർഗിനി
Auto

കുതിച്ചുപായാൻ 'ഉറുസ് പെർഫോമെന്റെ'; സൂപ്പർ എസ്‌യുവി അവതരിപ്പിച്ച് ലംബോർഗിനി

Web Desk
|
20 Aug 2022 8:49 PM IST

നിലവിലുള്ള ഉറൂസിന്റെ അതേ എൻജിനുമായാണ് വരുന്നതെങ്കിലും പെർഫോമൻസിൽ കാര്യമായ പരിഷ്‌ക്കാരവുമായാണ് പുത്തൻ വേരിയന്റ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്

ഇറ്റാലിയൻ സ്‌പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനി തങ്ങളുടെ ഏറ്റവും പുതിയ സൂപ്പർ എസ്‌യുവിയായ ഉറൂസ് പെർഫോമന്റെ അവതരിപ്പിച്ചു. ഏകദേശം 2.07 കോടി രൂപയാണ് വില. വാഹനത്തിന്റെ ഡെലിവറി ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് നിർമാതാക്കൾ പറയുന്നു. വാഹനം ഇന്ത്യയിൽ ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല.

നിലവിലുള്ള ഉറൂസിന്റെ അതേ എൻജിനുമായാണ് വരുന്നതെങ്കിലും പെർഫോമൻസിൽ കാര്യമായ പരിഷ്‌ക്കാരവുമായാണ് പുത്തൻ വേരിയന്റ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിൻ തന്നെയാണ് ഉറൂസ് പെർഫോമന്റെയ്ക്കും തുടിപ്പേകുന്നതെങ്കിലും ഇത് 666 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. അതായത് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ 16 bhp പവറാണ് ഈ സ്‌പെഷ്യൽ പതിപ്പിനുള്ളത്. 850Nm ടോർക്ക് കണക്കിൽ മാറ്റമില്ല.

വർധിച്ച കരുത്തിനൊപ്പം, സൂപ്പർ-എസ്യുവിക്ക് 0-100 കിലോമീറ്റർ വേഗത വെറും 3.3 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. കൂടാതെ മണിക്കൂറിൽ പരമാവധി 306 കി.മീ. വേഗതയിൽ സഞ്ചരിക്കാനും പുതിയ ഉറൂസ് പെർഫോമന്റെയ്ക്ക് സാധിക്കും

അടുത്ത വർഷം തുടക്കത്തോടെ ഈ സ്‌പോർട്സ് യൂട്ടിലിറ്റി വാഹനത്തെ ഇന്ത്യയിലും പുറത്തിറക്കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ഉറൂസിന് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.


Similar Posts