< Back
Auto
ആഡംബരത്തിന്‍റെ അങ്ങേയറ്റം; മഹീന്ദ്ര XUV 7OO കേരളത്തില്‍
Auto

ആഡംബരത്തിന്‍റെ അങ്ങേയറ്റം; മഹീന്ദ്ര XUV 7OO കേരളത്തില്‍

Web Desk
|
2 Oct 2021 4:59 PM IST

നടി പ്രയാഗമാര്‍ട്ടിനാണ് XUV 7OOനെ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്

വാഹനപ്രേമികളുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് XUV 7OO കേരളമണ്ണിലെത്തി. കോട്ടയത്ത് ഹൊറൈസണ്‍ ഷോറൂമിലായിരുന്നു XUV 7OOന്‍റെ ഗ്രാന്‍റ് ലോഞ്ചിംഗ്. നടി പ്രയാഗമാര്‍ട്ടിനാണ് XUV 7OOനെ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.. തുടര്‍ന്ന് അവര്‍ XUV 7OO ടെസ്റ്റ് ഡ്രൈവിംഗും നടത്തി.

വാഹനപ്രേമികള്‍, പ്രത്യേകിച്ച് മഹീന്ദ്ര ആരാധകര്‍ മാസങ്ങളായി കാത്തിരിക്കുന്ന മോഡലാണ് XUV 7OO. കൊതിപ്പിക്കുന്ന രൂപഭംഗിയും ആഡംബര ഇന്‍റീരിയറും കരുത്തുറ്റ എന്‍ജിനുമാണ് വാഹനത്തിന്‍റെ പ്രത്യേകതകള്‍.


അഡ്രേനോക്‌സ് കണക്ടഡ് കാര്‍ എന്ന സാങ്കേതികവിദ്യയാണ് XUV 7OOയുടെ ബ്രെയിന്‍. ഡ്രൈവറെ അസിസ്റ്റ് ചെയ്ത് ഒരു മെന്‍ററായി വിളിപ്പാടകലെ എന്നും അഡ്രേനോക്‌സ് കൂടെയുണ്ടാകും. അഡ്രേനോക്‌സ് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. 10.25" +10.25" ഡ്യുവല്‍ എച്ച്ഡി സൂപ്പര്‍ സ്ക്രീന്‍ വഴി അഡ്നോക്സിന്‍റെ ഫീച്ചേഴ്സ് കാണാനും കഴിയും. അലക്സ സപ്പോർട്ട് ഇൻഫോടെയിൻമെന്‍റ് സിസ്റ്റമാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത. അലക്സ വോയിസ് കമാന്‍റ് ഇതുവരെ ഒരു വാഹനമോഡലിലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്നിട്ടില്ല. അലക്സയിലുടെ എല്ലാം വോയിസ് കമാന്‍റ് ആയി നമുക്ക് വണ്ടിയിലൂടെ പറയാം. അലക്സ പ്ലീസ് ഓപ്പണ്‍ ദ സണ്‍ റൂഫ്, പ്ലീസ് ഓപ്പണ്‍ ദ സ്കൈ റൂഫ് എന്ന് പറഞ്ഞാല്‍ നമുക്കത് എക്സ്പീരിയന്‍സ് ചെയ്യാന്‍ കഴിയും.


XUV 7OOയുടെ ലോഞ്ച് ഹൊറൈസണ്‍ മോട്ടോര്‍സില്‍ സിനിമാതാരം പ്രയാഗ മാര്‍ട്ടിനും ചെയര്‍മാന്‍ ഷാജി ജോണ്‍ കണ്ണിക്കാട്ടും ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍. എം ഡി എബിന്‍ കണ്ണിക്കാട്ട്, മിനി ഷാജി, ഡിംപിള്‍ എബിന്‍, ഡയറക്ടര്‍ സ്റ്റെഫി ജോണ്‍, ജി.എം ജോണ്‍പോള്‍, സര്‍വീസ് ജി എം ജേക്കബ് കെ ജി, അലക്സ് എന്നിവര്‍ സമീപം.

ഇതുവരെ ഒരു വാഹനനിര്‍മാതാക്കളും കടന്നു ചെന്നിട്ടില്ലാത്തത്ര ഹൈ ലെവലിലുള്ള സെക്യൂരിറ്റിയും ഫീച്ചേഴ്സുമാണ് XUV 7OOക്ക് ഉറപ്പുവരുത്തിയിരിക്കുന്നത്. അലക്സയും അഡ്രേനോക്‌സും വഴിയാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയിരിക്കുന്നത്. ഡ്രൈവറുടെ ശ്രദ്ധ മാറിയാല്‍, അത് തിരിച്ചറിയാന്‍ ഓരോ നിമിഷവും കഴിയും വിധമാണ് വണ്ടിയുടെ സേഫ്റ്റി ഉറപ്പുവരുത്തിയിരിക്കുന്നത്. ഡ്രൈവിംഗില്‍ എന്തെങ്കിലും ചെയ്ഞ്ച് സംഭവിച്ചാല്‍, സ്റ്റിയറിംഗ് വൈബ്രേറ്റ് ചെയ്ത് ഡ്രൈവറുടെ ശ്രദ്ധ തിരിച്ചുകൊണ്ടുവരും. ഡ്രൈവിംഗില്‍ ഡ്രൈവറുടെ അറ്റന്‍ഷന്‍ ലെവല്‍ സീറോ ആയാൽ വണ്ടി അലെര്‍ട്ട് നല്‍കും.


സോണിയുടെ ത്രീഡി സൗണ്ട് സിസ്റ്റം വഴിയാണ് അലക്സയുടെ കമാന്‍റും റിപ്ലേയും പ്രവര്‍ത്തിക്കുന്നത്. 12 സ്പീക്കറാണ് സോണിയുടെ സൗണ്ട് സിസ്റ്റത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വണ്ടിയിലിരുന്ന് കേട്ടാല്‍ ശരിക്കും തിയേറ്റര്‍ എഫക്ട് തന്നെയായിരിക്കും.. ഒരു ത്രീഡി മൂവി കാണുന്ന ഒരു ഫീലായിരിക്കും ശരിക്കും വണ്ടിക്കുള്ളില്‍. 11.99 ലക്ഷം മുതൽ 21.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില.

കോട്ടയത്തെ ഹൊറൈസണ്‍ മഹീന്ദ്രയില്‍ വെച്ചായിരുന്നു XUV 7OO ലോഞ്ചിംഗ്. ഷാജി ജെ കണ്ണിക്കാട്, മിനി ഷാജി, എബിന്‍ എസ് കണ്ണിക്കാട്, ജോണ്‍ പോള്‍ മത്തായി, സ്റ്റെഫി, ഡിംബിള്‍, അലക്സ് അലക്സാണ്ടര്‍, ജേക്കബ് കെ ജെ, നോയല്‍ ആന്‍റണി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

https://www.youtube.com/channel/UCYmCSjZSZnh1ysuYsxaWjwA

https://instagram.com/mahindra_horizonmotors?utm_medium=copy_link

https://www.facebook.com/HorizonMotorsMahindra/

http://horizonmahindra.com

Similar Posts