< Back
Auto
കുതിച്ചുയർന്ന് ബുക്കിങ്; മാരുതി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത് 3.15 ലക്ഷം കാറുകൾ
Auto

കുതിച്ചുയർന്ന് ബുക്കിങ്; മാരുതി ഡെലിവറി ചെയ്യാൻ ബാക്കിയുള്ളത് 3.15 ലക്ഷം കാറുകൾ

Web Desk
|
21 Jun 2022 7:47 PM IST

മാരുതിക്ക് ഇന്ത്യയിൽ ശക്തമായ ഉത്പാദന-വിതരണ ശൃംഖലയുണ്ടാതുകൊണ്ടു തന്നെ മാരുതി വാഹനങ്ങളുടെ വെയിറ്റിങ് പിരീഡിൽ വലിയ വർധനവുണ്ടായിട്ടില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകൾ വിൽക്കുന്ന കമ്പനിയാണ് മാരുതി സുസുക്കി. മാരുതിയുടെ ചുരുക്കം ചില മോഡലുകൾ ഒഴിച്ചുനിർത്തിയാൽ എല്ലാ മോഡലുകൾക്ക് വിപണിയിൽ ചലനമുണ്ടാക്കിയവയാണ്.

കുതിച്ചയുർന്ന ബുക്കിങുകളുടെ എണ്ണം മാരുതി ഡെലിവർ ചെയ്യാനുള്ള വാഹനങ്ങളുടെ എണ്ണത്തിലും വൻ വർധനയുണ്ടാക്കിയിട്ടുണ്ട്. 3.15 ലക്ഷം വാഹനങ്ങളാണ് ഡെലിവറി സ്വീകരിച്ചശേഷം മാരുതി ഡെലിവർ ചെയ്യാൻ ബാക്കിയുള്ള വാഹനങ്ങളുടെ എണ്ണം. ഇതിൽ 40 ശതമാനത്തോളം (1.30 ലക്ഷം) വരുന്നത് സിഎൻജി വാഹനങ്ങളാണ്. ഇന്ധനവില ഉയർന്നു നിൽക്കുന്നതാണ് സിഎൻജി വാഹനങ്ങളുടെ വിൽപ്പന കൂട്ടാൻ ഇടയാക്കിയത്. കൂടുതൽ മോഡലുകൾക്ക് മാരുതി സിഎൻജി ഓപ്ഷൻ നൽകുകയും ചെയ്തു. ഇതും സിഎൻജിയുടെ ഡിമാൻഡ് വർധിപ്പിച്ചു.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മാരുതിക്ക് ഇന്ത്യയിൽ ശക്തമായ ഉത്പാദന-വിതരണ ശൃംഖലയുണ്ടാതുകൊണ്ടു തന്നെ മാരുതി വാഹനങ്ങളുടെ വെയിറ്റിങ് പിരീഡിൽ വലിയ വർധനവുണ്ടായിട്ടില്ല. നിലവിൽ മാരുതി വാഹനങ്ങളുടെ പരമാവധി വെയിറ്റിങ് പിരീഡ് മൂന്നു മാസമാണ്.

അതേസമയം മാരുതിയുടെ ഏറ്റവും പുതിയ ബ്രെസയുടെ 2022 ഫേസ് ലിഫ്റ്റ് മോഡൽ ഈ മാസം 30ന് പുറത്തിറങ്ങും.

നിലവിലെ മോഡൽ അടിസ്ഥാനമാക്കി തന്നെയാണ് പുതിയ ബ്രസയും വരുന്നത്. 2016 മുതൽ വിപണിയിലുള്ള മോഡലാണ് നിലവിലെ വിറ്റാര ബ്രസ. 2021 നവംബറിനുള്ളിൽ 7 ലക്ഷം ബ്രസയാണ് ഇന്ത്യൻ നിരത്തിലിറങ്ങിയത്. 2020-21 സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷത്തോളം ബ്രസയാണ് ഇന്ത്യക്കാരുടെ കൈയിലെത്തിയത്.

മാരുതി നിരയിൽ യഥാർഥ കോംപാക്ട് എസ്.യു.വി എന്ന് വിളിക്കാവുന്ന ഏക മോഡലാണ് ബ്രസ.

ബ്രസ ഇന്ത്യയിൽ സൃഷ്ടിച്ച തരംഗം പുതിയ ബ്രസക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നന്നായി ഹോം വർക്ക് ചെയ്താണ് പുതിയ ബ്രസയും മാരുതി നിർമിച്ചിരിക്കുന്നത്. അതുകൂടാതെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന കാറ്റഗറിയുമാണ് കോംപാക്ട് എസ്.യു.വികളുടേത്. എതിരാളികളുടെ വലിയ നിര തന്നെ ബ്രസക്ക് മുന്നിലുണ്ട്. അതിൽ ഫീച്ചറുകളിൽ ആറാടുന്ന കിയയും വോക്സ് വാഗണും അതിൽപ്പെടും.

മാരുതിയുടെ ഗ്ലോബൽ സി പ്ലാറ്റ്ഫോമിലാണ് ബ്രസ നിർമിക്കുന്നത്. എന്നിരുന്നാലും അകത്തും പുറത്തും പ്രകടമായ കാര്യങ്ങൾ വന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എഞ്ചിനിലേക്ക് വന്നാൽ പുതിയ ഡ്യുവൽ ജെറ്റ് കെ-സിരീസ് എഞ്ചിനിലായിരിക്കും പുത്തൻ ബ്രസ പുറത്തിറങ്ങുക. സൺ റൂഫ് അടക്കമുള്ള പുതിയ ഫീച്ചറുകൾ ഉണ്ടാകുമെന്ന് നേരത്തെ തന്നെ മാരുതി വ്യക്തമാക്കിയിരുന്നു.

Similar Posts