< Back
Auto
ഇന്ത്യയിലാദ്യം: മുംബൈയിൽ ഷോറൂം ഉദ്ഘാടനം ചെയ്ത് മക്‌ലാറൻ
Auto

ഇന്ത്യയിലാദ്യം: മുംബൈയിൽ ഷോറൂം ഉദ്ഘാടനം ചെയ്ത് മക്‌ലാറൻ

Web Desk
|
19 Nov 2022 8:44 PM IST

ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എൽടി സ്‌പൈഡർ മോഡലും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്

മുംബൈ: ഇന്ത്യയിലാദ്യമായി മുംബൈയിൽ ഷോറൂം ഉദ്ഘാടനം ചെയ്ത് ലക്ഷ്വറി സൂപ്പർ കാർ നിർമാതാക്കളായ മക്‌ലാറൻ. മുംബൈയിൽ സർവീസ് സെന്ററും ബ്രിട്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.

ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ രാജ്യത്ത് ബ്രാൻഡിന്റെ കാറുകൾ അംഗീകൃത ഡീലറായ ഇൻഫിനിറ്റി കാഴ്‌സ് വിപണിയിലെത്തിച്ചിരുന്നു. ഷോറൂം ലോഞ്ചിനോടനുബന്ധിച്ച് 765 എൽടി സ്‌പൈഡർ മോഡലും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയതിൽ വേഗതയേറിയ കൺവർട്ടിബിൾ ആണിതെന്നാണ് കമ്പനിയുടെ അവകാശവാദം.

Similar Posts