< Back
Auto
ഫുൾ ഹൈടെക്; പുത്തൻ ഫീച്ചറുകളുമായി ബലേനൊ അടുത്തമാസം വിപണിയിൽ
Auto

'ഫുൾ ഹൈടെക്'; പുത്തൻ ഫീച്ചറുകളുമായി ബലേനൊ അടുത്തമാസം വിപണിയിൽ

Web Desk
|
5 Jan 2022 3:26 PM IST

വലിയ ടച്ച് സ്‌ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകർഷണം. പുതിയ എസ്‌ക്രോസിന് സമാനമായി 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും ഇത്

പുതിയ ഫീച്ചറുകളുമായി ബലേനൊ അടുത്തമാസം ആദ്യം വിപണിയിലെത്തും. ഈ വർഷം പുറത്തിറങ്ങുന്ന മാരുതി സുസുക്കി വാഹനങ്ങളുടെ നീണ്ട നിരയിലെ ആദ്യ കാറായിരിക്കും ബലേനൊ. പ്രീമിയം ഹാച്ച്ബാക്ക് സെഗ് മെന്റിലെ മത്സരം കടുപ്പിക്കാൻ വലിയ മാറ്റങ്ങളുമായാണ് ബലേനൊ എത്തുന്നത്. ചെറിയ കോസ്മറ്റിക് അപ്‌ഡേഷനിൽ മാത്രം ഒതുക്കാതെ അടിമുടി മാറ്റങ്ങളുമായാണ് പുതിയ ബലേനൊ വിപണിയിലെത്തുന്നത്.

ആദ്യ തലമുറയുടെ കേർവി മുൻ ഡിസൈനിൽ നിന്നു വ്യത്യസ്തമായി ഫ്‌ലാറ്റ് നോസ് ഗ്രിൽ ഡിസൈനാണ് പുതിയ മോഡലിന്. കൂടാതെ വലുപ്പം കൂടിയ ഗ്രില്ലും നൽകിയിരിക്കുന്നു. റീ ഡിസൈൻ ചെയ്ത ഹെഡ്ലാംപും ഡിആർഎല്ലുകളുമാണ്.

വലിയ ടച്ച് സ്‌ക്രീനാണ് ഇന്റീയറിന്റെ ഏറ്റവും വലിയ ആകർഷണം. പുതിയ എസ്‌ക്രോസിന് സമാനമായി 9 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും ഇത്. കൂടാതെ സിം അടക്കമുള്ള കണക്റ്റഡ് ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.. സുസുക്കി കണക്റ്റ് ഫീച്ചറും പുതിയ ബലേനോയിൽ മാരുതി ഉൾക്കൊള്ളിക്കുമെന്നാണ് കരുതുന്നത്. ഓട്ടോ എൽഇഡി ഹെഡ്ലാംപ്, കിലെസ് ഗോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമുണ്ടാകും.

Related Tags :
Similar Posts