< Back
Auto
100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.8 സെക്കന്റ്; പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാര്‍ ടെയ്കാന്‍ ഇന്ത്യയിലേക്ക്
Auto

100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 2.8 സെക്കന്റ്; പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാര്‍ ടെയ്കാന്‍ ഇന്ത്യയിലേക്ക്

Web Desk
|
29 Oct 2021 9:12 PM IST

അടുത്തിടെ വിപണിയിലെത്തിയ ഓഡി ഇ-ട്രോണ്‍ ജിടിയ്ക്ക് സമാനമായ ഇലക്ട്രിക് കാറാണ് ടെയ്കാന്‍.

ജര്‍മന്‍ സ്‌പോര്‍ഡ്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ആദ്യ ഇലക്ട്രിക് കാര്‍ ടെയ്കാന്‍ ഇന്ത്യയിലെത്തുന്നു. അടുത്ത മാസം 12നാണ് ടെയ്കാന്‍ ഇന്ത്യന്‍ വിപണിയിലെത്തുക. ടര്‍ബോ. ടര്‍ബോ എസ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ടെയ്കാന്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ വിപണിയിലെത്തിയ ഓഡി ഇ-ട്രോണ്‍ ജിടിയ്ക്ക് സമാനമായ ഇലക്ട്രിക് കാറാണ് ടെയ്കാന്‍. രണ്ടു ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിലുള്ളത്. രണ്ട് ആക്‌സിലുകളിലായി ക്രമീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക് മോട്ടോറുകള്‍ക്ക് 93.4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ ലഭിക്കുന്നത്.

ടര്‍ബോ പതിപ്പില്‍ ഇലക്ട്രിക് എന്‍ജിനുകള്‍ 625 പിഎസ് പവര്‍ നിര്‍മിക്കും. 850 എന്‍എം ആണ് ടോര്‍ക്ക്. 3.2 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. ടര്‍ബോ എസ് പതിപ്പില്‍ ഓവര്‍ബൂസ്റ്റ് അടക്കം 761 പിഎസ് പവറും 1,050 എന്‍എം ടോര്‍ക്കുമുണ്ടാവും. 2.8 സെക്കന്റ് മതി മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. രണ്ട് വാഹനങ്ങള്‍ക്കും മണിക്കൂറില്‍ 280 കിലോമീറ്റര്‍ ആണ് ടോപ് സ്പീഡ്. ടര്‍ബോയ്ക്ക് 2 കോടിയും ടര്‍ബോ എസിന് 2.50 കോടിയും വില വരുമെന്നാണ് പ്രതീക്ഷ.

ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴി അഞ്ച് മിനിറ്റിനുള്ളില്‍ 100 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കും. 11 kWh എസി ചാര്‍ജര്‍ വഴി ടെയ്കാന്‍ വീട്ടില്‍ ചാര്‍ജ് ചെയ്യാം. 16.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മുഴുവന്‍ ലേഔട്ടില്‍ നീല നിറത്തിലുള്ള തീം എന്നിവയാണ് ഇന്റീരിയറിലെ ആകര്‍ഷണങ്ങള്‍. ഓഡി ഇ-ട്രോണ്‍ ജിടിയാണ് ടെയ്കാന്റെ എതിരാളി.

Related Tags :
Similar Posts