< Back
Auto
വെറും രണ്ട് മണിക്കൂർ; ചൂടപ്പം പോലെ വിറ്റുതീർന്ന് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ആഡംബര ഇവി
Auto

വെറും രണ്ട് മണിക്കൂർ; ചൂടപ്പം പോലെ വിറ്റുതീർന്ന് രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ആഡംബര ഇവി

Web Desk
|
27 July 2022 10:07 PM IST

55.90 ലക്ഷം ഷോറൂം വിലക്ക് അവതരിപ്പിച്ച വാഹനത്തിന്റെ ബുക്കിങ് ബുധനാഴ്ച രാവിലെയാണ് ആരംഭിച്ചത്

വോൾവോ എക്‌സ് 40 റീചർജ് അവതരിപ്പിച്ചത് രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ആഡംബര ഇവി എന്ന വിശേഷണത്തോടെയാണ്. 55.90 ലക്ഷം ഷോറൂം വിലക്ക് അവതരിപ്പിച്ച വാഹനത്തിന്റെ ബുക്കിങ് ബുധനാഴ്ച രാവിലെയാണ് ആരംഭിച്ചത്. ആദ്യ ബാച്ചിൽ 150 യൂണിറ്റ് പുറത്തിറക്കുന്ന വാഹനം രണ്ട് മണിക്കൂറിൽ വിറ്റുതീർന്നു..

ഒക്ടോബർ മുതൽ ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കുമെന്നാണ് സൂചന. ഇന്ത്യയിൽ കാറുകളുടെ വിൽപനയിൽ 80 ശതമാനവും ഇവി കയ്യടക്കുന്ന വർഷങ്ങളാണ് വരാനുള്ളത്. ഇവിടെ വോൾവോയുടെ പ്രതീക്ഷയാണ് എക്‌സി 40 റീചാർജ്. രണ്ട് 204 എച്ച്പി ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്തുപകരുന്നത്.

78 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 418 കിലോമീറ്റർ മൈലേജ് നൽകും. 408hp, 660Nm ടോർക്ക് എന്നിങ്ങനെയാണ് മോട്ടോർ ഔട്ട്പുട്ട്. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ചാർജർ വഴി 40 മിനിറ്റ്‌കൊണ്ട് 80 ശതമാനം വരെ ബാറ്ററി ചാർജാവും. ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന സ്റ്റാൻഡേർഡ് വോൾവോ എക്സ്സി 40 പെട്രോളും എക്സ്സി 40 റീചാർജും തമ്മിൽ രൂപത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല.

സ്റ്റാൻഡേർഡ് എക്സ്സിയും ഇ.വിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇൻഫോടെയ്ൻമെൻറ് സിസ്റ്റമാണ്. ഗൂഗിളിൻറെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എക്സ്സി 40 റീചാർജ് വരുന്നത്. ബ്രാൻഡിൻറെ ഇൻ-കാർ കണക്റ്റിവിറ്റി ടെക്ക്-വോൾവോ ഓൺ കോൾ എന്നിവ ഈ യൂനിറ്റിൻറെ സവിശേഷതയാണ്. ഭാവിയിൽ അപ്ഡേറ്റുകൾ സ്വീകരിക്കാനും ഈ സംവിധാനം പ്രാപ്തമാണ്.

Similar Posts