< Back
Auto
ഫോക്സ് വാഗൺ കാറുകളുടെ വില ഒക്ടോബർ ഒന്ന് മുതൽ വർധിക്കും
Auto

ഫോക്സ് വാഗൺ കാറുകളുടെ വില ഒക്ടോബർ ഒന്ന് മുതൽ വർധിക്കും

Web Desk
|
21 Sept 2022 7:56 PM IST

ഒക്ടോബർ ഒന്നുമുതൽ വിവിധ മോഡൽ കാറുകളുടെ വില വർധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു

ന്യൂഡൽഹി: വാഹനനിർമ്മാതാക്കളായ ഫോക്സ് വാഗൺ ഇന്ത്യയിൽ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചു. ഒക്ടോബർ ഒന്നുമുതൽ കാറുകളുടെ വിലയിൽ രണ്ടുശതമാനത്തിന്റെ വരെ വർധന വരുത്തുമെന്ന് കമ്പനി അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചതാണ് വില വർധിപ്പിക്കാൻ കാരണമെന്നും കമ്പനി അറിയിച്ചു.വിർറ്റസ്, ടൈഗൺ, ടിഗുവാൻ എന്നി ഫോക്സ് വാഗൺ മോഡലുകൾക്കെല്ലാം വില ഉയരും.

ഒക്ടോബർ ഒന്നുമുതൽ വിവിധ മോഡൽ കാറുകളുടെ വില വർധിക്കുമെന്ന് കമ്പനിയുടെ വക്താവ് അറിയിച്ചു. രണ്ടുശതമാനം വരെയാണ് വർധന ഉണ്ടാവുക.

Related Tags :
Similar Posts