< Back
Badminton
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍
Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍

Web Desk
|
30 July 2018 7:50 AM IST

നാല് തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ താരം കിരീടം നേടിയിട്ടില്ല.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ചൈനയില്‍ തുടക്കം. കിരീട പ്രതീക്ഷകളുമായി നിലവിലെ റണ്ണറപ്പ് പിവി സിന്ധു, മുന്‍ റണ്ണറപ്പ് സൈന നെഹ്‍വാള്‍, പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്ത് എന്നിവര്‍ ഇന്ന് കളത്തിലിറങ്ങും.

നാല് തവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ ഒരു ഇന്ത്യന്‍ താരം കിരീടം നേടിയിട്ടില്ല. 2013, 2014, 2017 വര്‍ഷങ്ങളില്‍ പിവി സിന്ധുവും, 2015ല്‍ സൈന നെഹ്‌വാളുമാണ് ഫൈനല്‍ കളിച്ച താരങ്ങള്‍.

Similar Posts