< Back
Badminton
ലോകബാഡ്മിന്റണ്‍: സിന്ധു സെമിയില്‍
Badminton

ലോകബാഡ്മിന്റണ്‍: സിന്ധു സെമിയില്‍

Web Desk
|
4 Aug 2018 7:10 AM IST

ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാറയെയാണ് തോല്‍പ്പിച്ചത്. അതേസമയം പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ പുറത്തായി...

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാറയെയാണ് തോല്‍പ്പിച്ചത്. അതേസമയം പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ പുറത്തായി.

കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒകുഹാറക്ക് മുന്നില്‍ തോല്‍ക്കാനായിരുന്നു സിന്ധുവിന്റെ വിധി. എന്നാല്‍ ഇത്തവണ സിന്ധു അതിന് കണക്ക് ചോദിച്ചു. വേഗതയുടെ പേരില്‍ പ്രശസ്തയായ ഒകുഹാറയെ ആദ്യ ഗെയിമില്‍ 21-17 നാണ് സിന്ധു മറികടന്നത്. എന്നാല്‍ രണ്ടാം ഗെയിമില്‍ ഒകുഹാറ ശക്തമായി തിരിച്ചടിച്ചു. പക്ഷെ അവസാന നിമിഷം പിഴവുകള്‍ ഒഴിവാക്കി സിന്ധു 21-19 ന് ഗെയിമും മത്സരവും സ്വന്തമാക്കുകയായിരുന്നു.

അതേസമയം പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ പുറത്തായി. ജപ്പാന്റെ കെന്റോ മോമോട്ടയോടാണ് തോറ്റത്. സ്‌കോര്‍ 21-12, 21-12.

Related Tags :
Similar Posts