< Back
Badminton
ജപ്പാന്‍ ഓപ്പണ്‍; ശ്രീകാന്തും തോറ്റു
Badminton

ജപ്പാന്‍ ഓപ്പണ്‍; ശ്രീകാന്തും തോറ്റു

Web Desk
|
14 Sept 2018 4:41 PM IST

ഏഴാം സീഡായ ശ്രീകാന്തിനെതിരെ 33ാം റാങ്കുകാരനായ ലീഡോങ് മികച്ച പോരാട്ടമാണ് നടത്തിയത്. ഒരു മണിക്കൂറും 19 മിനുറ്റും നീണ്ട മത്സരത്തില്‍ 21-19, 16-21, 18-21നായിരുന്നു ശ്രീകാന്തിന്റെ തോല്‍വി

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്തും തോറ്റ് പുറത്തായി. മാരത്തണ്‍ മത്സരത്തിനൊടുവിലാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം ദക്ഷിണ കൊറിയയുടെ ലീ ഡോങിനോട് തോറ്റു പുറത്തായത്. ഇതോടെ എഴ് ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ജപ്പാന്‍ ഓപ്പണിലെ ഇന്ത്യന്‍ സാന്നിധ്യം അവസാനിച്ചു.

ഏഴാം സീഡായ ശ്രീകാന്തിനെതിരെ 33ാം റാങ്കുകാരനായ ലീഡോങ് മികച്ച പോരാട്ടമാണ് നടത്തിയത്. ഒരു മണിക്കൂറും 19 മിനുറ്റും നീണ്ട മത്സരത്തില്‍ 21-19, 16-21, 18-21നായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. ഏഷ്യന്‍ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവും എച്ച്.എസ് പ്രണോയിയും നേരത്തെ ജപ്പാന്‍ ഓപണ്‍ സിംഗിള്‍സില്‍ പുറത്തായിരുന്നു. ഡബിള്‍സില്‍ ഏക പ്രതീക്ഷയായിരുന്ന മനു അട്രിയും ബി സുമീത്തും അടങ്ങുന്ന പുരുഷ ടീം പ്രീ ക്വാര്‍ട്ടറില്‍ വ്യാഴാഴ്ച്ചയാണ് പുറത്തായത്. ഇതോടെ ജപ്പാന്‍ ഓപണിലെ ഇന്ത്യന്‍ ബാഡ്മിന്റെണ്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

Related Tags :
Similar Posts