< Back
Badminton
പത്തുവര്‍ഷത്തെ രഹസ്യ പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും വിവാഹിതരാകുന്നു
Badminton

പത്തുവര്‍ഷത്തെ രഹസ്യ പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും വിവാഹിതരാകുന്നു

subin balan
|
26 Sept 2018 6:18 PM IST

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്‌വാളും പി.കശ്യപും വിവാഹിതരാകുന്നു. ഡിസംബര്‍ 16ന് ഹൈദരാബാദില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയാകും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും അടക്കം 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005ല്‍ പുല്ലേല ഗോപീചന്ദിന്റെ അക്കാഡമിയില്‍ പരിശീലനത്തിനിടെയാണ് ഇരുവരും അടുത്തത്. ഈയടുത്ത് കശ്യപിനെ അഭിനന്ദിച്ച് സൈന ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുള്ള സൈന, ലോകചാമ്പന്‍ഷിപ്പുകളില്‍ വെള്ളി, വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2014 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് കശ്യപ്. ഇന്ത്യയില്‍ കായികമേഖലയില്‍ നിന്നു തന്നെ വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ദീപിക പള്ളിക്കല്‍ ദിനേഷ് കാര്‍ത്തിക്, ഇഷാന്ത് ശര്‍മ പ്രതിമ സിങ്, ഗീത ഫോഗത്ത് പവന്‍ കുമാര്‍, സാക്ഷി മാലിക്ക് സത്യവാര്‍ത് കഡിയാന്‍ എന്നിവരുടെ പട്ടികയിലേക്കാണ് സൈനയും കശ്യപും വരുന്നത്.

Similar Posts