< Back
Bahrain
മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്ന് ബഹ്റൈൻ
Bahrain

മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്ന് ബഹ്റൈൻ

Web Desk
|
12 Aug 2018 2:29 PM IST

ബഹ്റൈനിൽ മനുഷ്യക്കടത്തിനെതിരെ കർശന നിലപാട് തുടരുമെന്ന് ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി. മനുഷ്യക്കടത്തിനിരയായവർക്ക് വേണ്ടി കഴിഞ്ഞ വര്‍ഷം ആരംഭിച്ച അഭയ കേന്ദ്രത്തിൽ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍ര്‍പ്പെടുത്തിയതായും അധിക്യതർ അറിയിച്ചു.

മനുഷ്യക്കടത്തിനെതിരെ ബഹ്റൈൻ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഈ വിഷയത്തിൽ രാജ്യം സ്വീകരിച്ച നയ സമീപനങ്ങൾക്ക് യു.എൻ തലത്തിൽ അഭിനന്ദനം ലഭിച്ചിട്ടുണ്ടെന്നും മനുഷ്യക്കടത്തിന് എതിരായി സംഘടിപ്പിച്ച ജുഡീഷ്യൻ ആൻറ് ലീഗൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോറത്തിൽ സംസാരിക്കവെ എൽ.എം.ആർ.എ.. ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അൽ അബ്സി പറഞ്ഞു. രാജ്യം കൂടുതൽ കർശനമായ നിലപാടുകൾ ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മനുഷ്യക്കടത്ത് വിരുദ്ധ പരിശീലന റീജിയണല്‍ കേന്ദ്രം ഈ വര്‍ഷാവസാനത്തോടെ സഹ് ലയിൽ പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്രം സ്ഥാപിക്കുന്നതും പ്രവര്‍ത്തന സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ മനുഷ്യക്കടത്ത്-ലഹരി വിരുദ്ധ ഓഫീസ് ഡയറക്ടര്‍ ഒക്ടോബർ ആദ്യ വാരത്തില്‍ ബഹ്റൈന്‍ സന്ദര്‍ശിക്കുമെന്നും കഴിഞ്ഞ വര്‍ഷം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 33 കേസുകളാണുണ്ടായതായതെന്നും ഉസാമ അൽ അബ്സി കൂട്ടിച്ചേർത്തു.

Similar Posts