< Back
Bahrain

Bahrain
ബഹ്റൈനില്‍ രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി
|13 Aug 2018 1:46 PM IST
കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ബഹ്റൈനിൽ രണ്ട് മലയാളി ഡോക്ടർമാരെ ഫ്ലാറ്റിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ വനിതാ ഡോക്ടറെയും ബന്ധുവും റാന്നി എരുമേലി സ്വദേശിയുമായ പുരുഷ ഡോക്ടറെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇരുവരും ഒരേ ആശുപത്രിയിലാണ് ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇരുവരും ജോലി സ്ഥലത്ത് ഹാജരായിരുന്നില്ല. മൃതദേഹം സൽ മാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.