< Back
Bahrain
ബഹ്റൈനിൽ വാറ്റ് നടപ്പിലാക്കാൻ പാർലമെൻ്റ് അനുമതി
Bahrain

ബഹ്റൈനിൽ വാറ്റ് നടപ്പിലാക്കാൻ പാർലമെൻ്റ് അനുമതി

Web Desk
|
8 Oct 2018 9:50 AM IST

മൂല്യ വർധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗൾഫ് കരാർ ബഹ്റൈൻ അംഗീകരിച്ചതിൻ്റെ ഭാഗമായാണ് നാഷണൽ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാൻ അനുമതി നൽകിയത്

ബഹ്റൈനിൽ മൂല്യവർധിത നികുതി - വാറ്റ് - നടപ്പിലാക്കാൻ പാർലിമെന്‍റ് യോഗം അനുമതി നൽകി. ജനുവരി ഒന്ന് മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. മൂല്യ വർധിത നികുതി നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീക്യത ഗൾഫ് കരാർ ബഹ് റൈൻ അംഗീകരിച്ചതിൻ്റെ ഭാഗമായാണ് നാഷണൽ അസംബ്ലി യോഗം വാറ്റ് നടപ്പിലാക്കാൻ അനുമതി നൽകിയത്. ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് രാജ്യത്ത് മൂല്യ വർധിത നികുതി നടപ്പിൽ വരുമെന്ന് അധികൃതർ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു.

നികുതി സംബന്ധിച്ച ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത കരാറിൽ ബഹ് റൈൻ ധനകാര്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ ഒപ്പ് വെച്ചതിൻ്റെ ചുവട് പിടിച്ചാണിത്. സാധനങ്ങളിലും സേവനങ്ങളിലും അഞ്ച് ശതമാനം എന്ന കണക്കിലാണ് മൂല്യ വർധിത നികുതി ചുമത്തുകയെന്നാണ് വാറ്റ് സംബന്ധിച്ച് ധനമന്ത്രി നേരത്തെ നടത്തിയ പ്രസ്താവന. അടിസ്ഥാന ഭക്ഷ്യ ഉല്പന്നങ്ങളിലും മരുന്നുകളിലും അനുബന്ധ വസ്തുക്കളിലും നികുതി വർധനവ് നടപ്പിലാക്കാൻ സാധ്യതയില്ലെന്നും മന്ത്രി സൂചന നൽകിയിരുന്നു. മന്ത്രി ജി.സി.സി രാജ്യങ്ങള്‍ തമ്മില്‍ ധാരണയായ വാറ്റ് നികുതി ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന് ഇന്‍ഫര്‍മേഷന്‍ കാര്യ മന്ത്രി അലി അല്‍ റുമെയ്ഹിയും വ്യക്തമാക്കിയിട്ടുണ്ട്.

Related Tags :
Similar Posts