< Back
Bahrain
ബഹ്റൈനില്‍ മൂല്യ വർധിത നികുതി (വാറ്റ് ) നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്
Bahrain

ബഹ്റൈനില്‍ മൂല്യ വർധിത നികുതി (വാറ്റ് ) നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

Web Desk
|
9 Oct 2018 11:57 PM IST

ധന കാര്യവകുപ്പ് മന്ത്രി ശൈഖ് അഹ് മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്

ബഹ്റൈനിൽ ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യ വർധിത നികുതി (വാറ്റ് ) നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ധന കാര്യവകുപ്പ് മന്ത്രി ശൈഖ് അഹ് മദ് ബിൻ മുഹമ്മദ് അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.

മൂല്യവർധിത നികുതി-വാറ്റ് നടപ്പാക്കുന്നതിൽ നിന്നും ഒഴിഞ്ഞ് മാറുന്ന വ്യാപാര സ്ഥാപനങ്ങളെ സാങ്കേതിക വിദ്യ ഉപയോഗിച്ച് എളുപ്പത്തിൽ കണ്ടു പിടിക്കാൻ കഴിയുമെന്നും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ധനമന്ത്രി ശൈഖ് അഹ് മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. 2017ന്‍റെ തുടക്കത്തിൽ ജി.സി.സി വാറ്റ് ഏകീക്യത കരാറിൽ ബഹ്റൈൻ ഒപ്പുവെച്ചതിന്‍റെ തുടർച്ചയായാണ് ജനുവരി ഒന്ന് മുതൽ രാജ്യത്ത് മൂല്യ വർധിത നികുതി നടപ്പിലാക്കാൻ കഴിഞ്ഞ ദിവസം പാർലിമെന്‍റ് യോഗം അനുമതി നൽകിയത്. ഇതോടെ സൗദി അറേബ്യക്കും യു.എ.ഇക്ക് ശേഷം വാറ്റ് നടപ്പിലാക്കുന്ന ജി.സി.സി അംഗരാജ്യമായി ബഹ്റൈൻ മാറും.

രാജ്യത്ത് വാറ്റ് ബാധകമാകുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.. എന്നാൽ ഭക്ഷ്യവസ്തുക്കൾ, ഔഷധങ്ങൾ തുടങ്ങിയ അവശ്യ ഉൽപ്പന്നങ്ങൾക്ക് നികുതി ബാധകമാക്കില്ലെന്നാണ് സൂചന. അതേ സമയം വൈദ്യുത്യി, ജലം തുടങ്ങിയവക്കെല്ലാം അധിക ചാർജ് നൽകേണ്ടി വരികയും ജീവിതച്ചെലവ് രാജ്യത്ത് വർധിച്ചുവരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ മൂല്യവർധിത നികുതി വിപണിയിൽ വിലക്കയറ്റം വർധിപ്പിക്കുമോ എന്ന ആശങ്കയിലാണ് രാജ്യത്തെ പ്രവാസി സമൂഹം

Related Tags :
Similar Posts