< Back
Bahrain

Bahrain
ബഹ്റൈനിലെ പ്രമുഖ വ്യവസായി ബഷീർ.എം.കെ നിര്യാതനായി
|23 March 2021 3:48 PM IST
കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം
ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ.എം.കെ നാട്ടിൽ നിര്യാതനായി. 64 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.
വടകര കണ്ണൂക്കര സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു. , അബു ഫറാസ്, യൂണിഫോം സിറ്റി, േബ്ലസർ സിറ്റിഎന്നീ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം ബഹ്റൈനിലെ സാമൂഹിക , ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കാൻസർ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്ന കാൻസർ കെയർ ഗ്രൂപ്പിൻ്റെ സ്ഥാപക അംഗവും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. കെ.പി മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്മത്ത് ബഷീർ. മക്കൾ: ഫറാസ് ബഷീർ, ഡോ. റൈസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.