< Back
Business
ഉയരത്തിൽ അദാനി; അതിസമ്പന്ന പട്ടികയിൽ രണ്ടാമത്
Business

ഉയരത്തിൽ അദാനി; അതിസമ്പന്ന പട്ടികയിൽ രണ്ടാമത്

Web Desk
|
16 Sept 2022 2:04 PM IST

ഫോബ്സ് പട്ടികയില്‍ അംബാനി എട്ടാമതാണ്

മുംബൈ: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തി ഇന്ത്യന്‍ വ്യവസായ ഭീമൻ ഗൗതം അദാനി. ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടിനെയും ആമസോൺ മേധാവി ജെഫ് ബെസോസിനെയും പിന്തള്ളിയാണ് അദാനി ഫോബ്‌സ് പുറത്തിറക്കുന്ന പട്ടികയിൽ രണ്ടാമതെത്തിയത്. 154.7 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കാണ് ഒന്നാമത്- ആസ്തി 273.5 ബില്യൺ ഡോളർ.

ഇന്ത്യയിൽനിന്ന് മുകേഷ് അംബാനിയാണ് അതിസമ്പന്നപ്പട്ടികയില്‍ ആദ്യ പത്തിലുള്ളത്. 92 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള അംബാനി ലിസ്റ്റിൽ എട്ടാമതാണ്.

2022ൽ എഴുപത് ബില്യൺ ഡോളറാണ് അദാനി സ്വന്തം സമ്പത്തിൽ കൂട്ടിച്ചേർത്തത്. ഫോബ്‌സ് പട്ടികയിലെ ആദ്യ പത്തിൽ ഇത്രയും വലിയ വളർച്ചയുണ്ടായത് അദാനിക്ക് മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അംബാനിയെ പിന്തള്ളി അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയത്. ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെയും പിന്തള്ളി.

തുറമുഖം, അടിസ്ഥാന സൗകര്യം, ഊർജം, സിമെന്റ് കൃഷി തുടങ്ങി വിവിധ മേഖലകളിൽ പടർന്നു കിടക്കുന്നതാണ് അറുപതുകാരന്റെ വ്യവസായ സാമ്രാജ്യം.

Similar Posts