< Back
Business
ദീപാവലി കഴിഞ്ഞിട്ടും ഉണർവില്ലാതെ ഓഹരി വിപണി
Business

ദീപാവലി കഴിഞ്ഞിട്ടും ഉണർവില്ലാതെ ഓഹരി വിപണി

Web Desk
|
15 Nov 2021 6:58 AM IST

വരുന്ന ആഴ്ചയിലും കുതിച്ചുചാട്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍

ദീപാവലി കഴിഞ്ഞിട്ടും ഉണർവില്ലാതെ ഓഹരി വിപണി. കേന്ദ്രസര്‍ക്കാര്‍ ഇന്ധന തീരുവ കുറച്ചെങ്കിലും വിപണിക്ക് ഇത് വലിയ നേട്ടം ഉണ്ടാക്കിയില്ല. വരുന്ന ആഴ്ചയിലും കുതിച്ചുചാട്ടം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

ഒക്ടോബർ അവസാന ആഴ്ചകളിൽ താഴേക്ക് പോയ ഓഹരി വിപണിയിൽ വലിയ കുതിച്ചു ചാട്ടങ്ങൾ ഇപ്പോഴും പ്രകടമായിട്ടില്ല. ദീപാവലി ആഘോഷ നാളുകളിലെ പ്രതീക്ഷകൾക്കും തിരിച്ചടി നേരിട്ടു. ക്രൂഡ് ഓയിലിന്‍റെയും അസംസ്കൃത വസ്തുക്കളുടെയും വിലവർധന ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. ചെറുകിട നിക്ഷേപകരെയാണ് ഇത് ഏറെ ബാധിച്ചത്. വരുന്ന ആഴ്ച ഓഹരി വിപണിയില്‍ കാര്യമായ മുന്നേറ്റം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.



Similar Posts