< Back
Business
സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ
Business

സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി ആമസോൺ 'ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ'

Web Desk
|
25 Sept 2021 9:53 AM IST

ഒക്ടോബർ നാലിനാണ് ഫെസ്റ്റിവൽ ആരംഭിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റെ 'ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലി' ന് ഒക്ടോബർ നാലിന് തുടക്കമാകും. ഫെസ്റ്റിവലിൽ ഫോണുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വലിയ ഓഫറുകളാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവ്, എക്സ്ചേഞ്ച് , ഇഎംഐ എന്നി ഓഫറുകൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉണ്ടാകും.

ബെസ്റ്റ് ബ്രാൻ്റ് ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. കൂടാതെ ലാപ്ടോപ്പുകൾക്ക് 45 ശതമാനവും വിലക്കിഴിവ് പ്രതീക്ഷിക്കാമെന്നും വെബ്ബ് പേജ് റിപ്പോർട്ട് ചെയ്യുന്നു. ഹെഡ് ഫോണുകൾക്കും സ്മാർട്ട് വാച്ചുകൾക്കും വൻ ഓഫറായിരിക്കും ഫെസ്റ്റിവലിൽ ഉണ്ടാവുക. ഹെഡ് ഫോണുകൾക്ക് 80 ശതമാനം വരെയും സ്മാർട്ട് വാച്ചുകൾക്ക് 60 ശതമാനവും വിലക്കിഴിവ് പ്രതീക്ഷിക്കാം.

സ്മാർട്ട് ടിവികൾക്ക് ആകർഷകമായ ഓഫറുകളായിരിക്കും ലഭിക്കുക. മികച്ച ക്യാഷ് ബാക്ക് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും സ്മാർട്ട് ടിവികൾക്കു കമ്പനി ഓഫർ ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം വരെയും ഓഫർ ലഭിച്ചേക്കും.ഐ.സി.ഐ.സി.ഐ കാർഡുടമകൾക്ക് 5 ശതമാനവും വിലക്കിഴിവ് ലഭിക്കും. ആമസോൺ പ്രൈം മെമ്പർഷിപ്പുള്ളവർക്കും പ്രത്യേക ഓഫറുകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Similar Posts