< Back
Business
സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു; പവന് ഒറ്റയടിക്ക് വർധിച്ചത് 1,160 രൂപ
Business

സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു; പവന് ഒറ്റയടിക്ക് വർധിച്ചത് 1,160 രൂപ

അഹമ്മദലി ശര്‍ഷാദ്
|
5 Jan 2026 3:28 PM IST

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഒരു ലക്ഷം കടന്നു. ഇന്ന് പവന് 1,160 രൂപയാണ് വർധിച്ചത്. ഇതോടെ പവൻ വില 100,760 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതുമാണ് സ്വർണവില കുതിക്കാൻ കാരണം. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്.

Similar Posts