< Back
Business

Business
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ധിച്ചു; ആകെ 2240 രൂപയുടെ വര്‍ധന
|19 Feb 2026 5:43 PM IST
യുഎസ്-ഇറാന്‍ സംഘര്‍ഷത്തിൻ്റെ സാഹചര്യത്തിലാണ് സ്വര്‍ണവില വീണ്ടും ഉയരുന്നത്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാംതവണയും വര്‍ധിച്ചു. പവന് 560 രൂപയാണ് ഉച്ചക്ക് ശേഷം വര്‍ധിച്ചത്. ഇതോടെ പവന്‍വില 1,15,320 രൂപയായി. ഗ്രാമിന് 14,415 രൂപയുമായി. ഇന്ന് രാവിലെ പവന് 1680 രൂപ വര്‍ധിച്ചിരുന്നു. പിന്നാലെ 560 രൂപ കൂടി വര്‍ധിച്ചതോടെ ഇന്ന് ആകെ വര്‍ധിച്ചത് 2240 രൂപയായി. ഗ്രാമിന് 280 രൂപയുടെതാണ് വര്‍ധനവ്.
യുഎസ്-ഇറാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തിലാണ് സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 4984 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ട്രോയ് ഔണ്‍സിന് 77.68 ഡോളര്‍ എന്ന നിലയിലുമാണ്. സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാനുള്ള കാരണം.