< Back
Business
പേരിനൊരാശ്വാസം; സ്വര്‍ണത്തിന് വില കുറഞ്ഞു
Business

പേരിനൊരാശ്വാസം; സ്വര്‍ണത്തിന് വില കുറഞ്ഞു

Web Desk
|
22 Jan 2026 11:47 AM IST

ബുധനാഴ്ച രണ്ട് തവണയായി ഒരു പവൻ സ്വർണത്തിന് 5480രൂപ വർധിച്ചിരുന്നു

കൊച്ചി: സ്വർണ വില പവന് 1680 രൂപ കുറഞ്ഞു. 1,13,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില.ഒരു ഗ്രാം സ്വർണത്തിന് 210 രൂപ കുറഞ്ഞ് 14,145 രൂപയുമായി.ഇന്നലെ എക്കാലത്തെയും സർവകാല റെക്കോഡായ 1,15, 320 രൂപയിൽ സ്വർണ വില എത്തിയിരുന്നു. വരും ദിവസങ്ങളിൽ വിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ചയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടുതൽ പേർ സ്വർണത്തിലേക്ക് എത്തിയതുമാണ് വില വർധനവിന് കാരണം.

ബുധനാഴ്ച രണ്ട് തവണയായാണ് ർണത്തിന് 5480രൂപ വർധിച്ചത്.പവന് 3680 രൂപ വർധിച്ച് 1,13,520 രൂപയായിരുന്നു രാവിലത്തെ വില. എന്നാൽ ഒരു മണിക്കൂറിനിടെ വീണ്ടും വില കൂടുകയായിരുന്നു. 11.30യോടെ ഗ്രാമിന് 225 രൂപ കൂടി വർധിച്ച് 14,415 രൂപയിലെത്തി. പവന് 1800 രൂപയുടെ വർധനയുണ്ടായി. ചൊവ്വാഴ്ച മൂന്ന് തവണ ഉയർന്ന് സ്വർണവില 1,10,400 രൂപയിലെത്തിയിരുന്നു.


Related Tags :
Similar Posts