< Back
Business
Business
സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് രണ്ട് തവണ
|17 Feb 2026 8:33 PM IST
രാവിലെ പവന് 1120 രൂപ കുറഞ്ഞിരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 520 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 1,13,080. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 14,135 രൂപയിലെത്തി.
ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,200 രൂപയും പവന് 1,13,600 രൂപയുമായിരുന്നു രാവിലത്തെ നിരക്ക്.