< Back
Business
kerala gold price update today
Business

തിരിച്ചുകയറി സ്വര്‍ണം; പവന് 4840 രൂപ വര്‍ധിച്ചു

ശരത് ലാൽ തയ്യിൽ
|
4 Feb 2026 9:48 AM IST

നാലുദിവസം തുടര്‍ന്ന കനത്ത ഇടിവിന് ഒടുവിലാണ് സ്വര്‍ണവിലയില്‍ രണ്ട് ദിവസം കുതിപ്പുണ്ടായത്

കോഴിക്കോട്: സ്വര്‍ണവിലയില്‍ ഇന്നും കുതിപ്പ്. പവന് ഒറ്റയടിക്ക് 4840 രൂപ വര്‍ധിച്ച് 1,17,720 രൂപയായി. ഗ്രാമിന് 605 രൂപ വര്‍ധിച്ച് 14,715 രൂപയായി. ഇന്നലെ 1,12,880 രൂപയായിരുന്നു പവന്‍ വില.

നാലുദിവസം തുടര്‍ന്ന കനത്ത ഇടിവിന് ഒടുവിലാണ് സ്വര്‍ണവിലയില്‍ രണ്ട് ദിവസം കുതിപ്പുണ്ടായത്. മാസങ്ങളായി തുടര്‍ന്ന വന്‍ വിലക്കുതിപ്പില്‍ നിക്ഷേപകര്‍ ലാഭമെടുത്തതോടെയായിരുന്നു കനത്ത ഇടിവ് നേരിട്ടത്. എന്നാല്‍, ഇതിന് ഇടവേള നല്‍കി വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 439 ഡോളര്‍ വര്‍ധിച്ച് 5073 ഡോളറായി. വെള്ളിക്കും വന്‍തോതില്‍ വില കൂടി. ഔണ്‍സിന് 10.55 ഡോളര്‍ വര്‍ധിച്ച് 87.76 ഡോളറാണ് ഇപ്പോഴത്തെ വില. 13 ശതമാനത്തിലേറെയാണ് വെള്ളിക്ക് വില ഉയര്‍ന്നത്.

ജനുവരി 29നാണ് സംസ്ഥാനത്ത് ഏറ്റവുമുയര്‍ന്ന വില രേഖപ്പെടുത്തിയത്. അന്ന് 1,31,160 രൂപയായിരുന്നു പവന്‍ വില. പിന്നീട് ഇത് ഫെബ്രുവരി രണ്ടിന് 1,07,920 രൂപ വരെ ഇടിഞ്ഞു. ഇതിന് ശേഷമാണ് രണ്ട് ദിവസം കൊണ്ട് 9800 രൂപ വര്‍ധിച്ചിരിക്കുന്നത്.

Similar Posts