< Back
Business
kerala gold price update today
Business

സ്വര്‍ണവില രാവിലെ കുറഞ്ഞു; ഉച്ചയോടെ വര്‍ധിച്ചു

ശരത് ലാൽ തയ്യിൽ
|
6 Feb 2026 3:39 PM IST

ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവില്‍ നിന്ന് തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉച്ചയോടെ വില കൂടിയത്

കോഴിക്കോട്: രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വര്‍ധിച്ചു. പവന് 1000 രൂപ വര്‍ധിച്ച് 1,12,720 രൂപയായി. ഗ്രാമിന് 125 രൂപ വര്‍ധിച്ച് 14,090 രൂപയായി. രാവിലെ പവന് 1520 രൂപയും ഗ്രാമിന് 190 രൂപയുമായിരുന്നു കുറഞ്ഞത്. ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവില്‍ നിന്ന് നേരിയ തോതില്‍ തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉച്ചയോടെ വില കൂടിയത്.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4865 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. അതേസമയം, വെള്ളി നാല് ശതമാനത്തിലേറെ ഇടിഞ്ഞ് 74.16 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി. കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങുന്നത്. സ്വര്‍ണം, വെള്ളി വിലകളില്‍ ഇടിവ് തുടര്‍ന്നതോടെ ഓഹരിവിപണിയിലെ ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകളിലും കനത്ത ഇടിവാണ്.

Similar Posts