< Back
Business
gold price hike
Business

സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് കൂടിയത് രണ്ടായിരത്തിലേറെ രൂപ

ശരത് ലാൽ തയ്യിൽ
|
7 Feb 2026 10:16 AM IST

ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 2120 രൂപ വര്‍ധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവന്‍ വില.

ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.

ആഗോളവിപണിയില്‍ സ്വര്‍ണവില മുന്നേറ്റമുണ്ടാക്കി. 98 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4966 ഡോളര്‍ എന്ന നിലയിലാണ് വില. വെള്ളിയും നേരിയ തോതില്‍ ഉയര്‍ന്നു. 0.40 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 77.8 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.

കേരളത്തില്‍ ജനുവരി 29ന് 1,31,160 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയ ശേഷമാണ് സ്വര്‍ണം തിരിച്ചിറങ്ങിയത്. മാസങ്ങള്‍ നീണ്ട കുതിപ്പിനൊടുവില്‍ നിക്ഷേപകര്‍ ലാഭമെടുക്കുന്നത് തുടര്‍ന്നതോടെയാണ് സ്വര്‍ണത്തിന് ആഗോളവിപണിയില്‍ വന്‍തോതില്‍ വിലയിടിഞ്ഞത്. ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതും സ്വര്‍ണവിലയെ തളര്‍ത്തി.

Similar Posts