< Back
Business
gold rate down
Business

സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 20,040 രൂപ

ശരത് ലാൽ തയ്യിൽ
|
2 Feb 2026 10:16 AM IST

ഇന്ന് പവന്‍ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി

കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന്‍ വില 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയായി. നാലു ദിവസത്തിനിടെ പവന് 20,040 രൂപയാണ് കുറഞ്ഞത്.

ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം.

ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ഏതാനും മാസമായി സ്വര്‍ണം വന്‍ കുതിപ്പ് നടത്തിയത്. വെള്ളി വിലയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു ദിവസമായി കനത്ത വിലയിടിവാണ് നേരിടുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4687 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. 58 ഡോളറിന്റെ ഇടിവ് നേരിട്ടു. അതേസമയം, വെള്ളി വിലയില്‍ വര്‍ധനവുണ്ടായി. ഔണ്‍സിന് 3.23 ഡോളര്‍ വര്‍ധിച്ച് 79.25 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.

Similar Posts