< Back
Business
kerala gold price update
Business

കത്തിക്കയറി സ്വര്‍ണം; ഇന്നും വിലയില്‍ കുതിപ്പ്‌, രണ്ട് ദിവസംകൊണ്ട് കൂടിയത് 8000 രൂപയിലേറെ

ശരത് ലാൽ തയ്യിൽ
|
1 March 2026 10:39 AM IST

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്

കോഴിക്കോട്: ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3200 രൂപയും വര്‍ധിച്ചു. ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും വില കുതിച്ചിരുന്നു.

ഇന്നലെ രണ്ട് തവണയായി 5240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടങ്ങിയത്. സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറുകയായിരുന്നു.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5278 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില ട്രോയ് ഔണ്‍സിന് 93.72 ഡോളര്‍ എന്ന നിലയിലുമെത്തി.

Similar Posts