< Back
Business
kerala gold price update
Business

പിന്നെയും ഇടിഞ്ഞ് സ്വര്‍ണം; ഇന്നത്തെ വിലക്കുറവ് പതിനായിരത്തോളം

ശരത് ലാൽ തയ്യിൽ
|
2 Feb 2026 2:28 PM IST

ആഗോളമാര്‍ക്കറ്റിലെ വിലയിടിവിൻ്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്

കോഴിക്കോട്: സ്വര്‍ണവില ഉച്ചക്ക് വീണ്ടും ഇടിഞ്ഞു. രാവിലെ 6640 രൂപ കുറഞ്ഞപ്പോള്‍ ഉച്ചക്ക് 3200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ആകെ 9840 രൂപയാണ് പവന് കുറഞ്ഞത്. 1,07,920 രൂപയാണ് നിലവിലെ പവന്‍ വില. ഗ്രാമിന് 13,490 രൂപയായി.

ആഗോളമാര്‍ക്കറ്റിലെ വിലയിടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തില്‍ ഇന്ന് രണ്ടാമതും വിലയിടിഞ്ഞത്. ഔണ്‍സിന് 4643 ഡോളര്‍ എന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അഞ്ച് ശതമാനമാണ് ഇന്ന് വിലയിടിഞ്ഞത്. വെള്ളിക്ക് ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ് ഔണ്‍സിന് 79.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ 1,17,760 രൂപയായിരുന്നു വില. ജനുവരി 29ന് ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 1,31,160ലെത്തിയിരുന്നു. ഇതിന് പിന്നാലെ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും ഡോളര്‍ നേരിയ തോതില്‍ ശക്തിപ്പെട്ടതുമാണ് വില തുടര്‍ച്ചയായി ഇടിയാന്‍ കാരണം. വില്‍പ്പന സമ്മര്‍ദത്താല്‍ ഓഹരിവിപണിയിലെ സ്വര്‍ണം, വെള്ളി ഇടിഎഫുകളിലും വന്‍ ഇടിവാണ്.

Similar Posts