< Back
Business
kerala gold price update
Business

സ്വര്‍ണവില മുകളിലേക്ക് തന്നെ; ഇന്നും വര്‍ധനവ്

ശരത് ലാൽ തയ്യിൽ
|
25 Feb 2026 10:32 AM IST

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഇതോടെ, ഗ്രാമിന് 14,840 രൂപയും പവന് 1,18,720 രൂപയുമായി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. യുഎസ്-ഇറാന്‍ സംഘര്‍ഷ സാഹചര്യവും ഡോണള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപനത്തിലെ അനിശ്ചിതാവസ്ഥയും സ്വര്‍ണവിലയെ മുകളിലേക്ക് നയിക്കുകയാണ്.

ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5181 ഡോളര്‍ എന്ന നിലയിലാണ്. വെള്ളി 2.95 ശതമാനം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 89.38 ഡോളര്‍ എന്ന നിലയിലുമാണ്.

Similar Posts